ലൊക്കേഷനിൽ ഏതെങ്കിലും മൂലയ്ക്ക് മതിലും ചാരി ഇരിക്കാറാണ് പതിവ്

മലയാള സിനിമയിൽ താരങ്ങളുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തുന്ന താരപുത്രന്മാരും പുത്രിമാരും കുറവല്ല. നിരവധി താരങ്ങൾ ആണ് അത്തരത്തിൽ മലയാള സിനിമയിൽ എത്തിയിരിക്കുന്നത്. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നു താരപുത്രൻ ആണ് പ്രണവ് മോഹൻലാൽ. ലയാളത്തിന്റെ സ്വകാര്യ അഭിമാനമായ മോഹൻലാലിൻറെ മകനാണ് പ്രണവ്. സൂപ്പർ താരപരിവേഷമുള്ള മോഹൻലാലിൻറെ മകൻ എന്നും മലയാളികളെ അത്ഭുതപെടുത്തിയിട്ടുണ്ട്. സൂപ്പർ താരത്തിന്റെ സാധാരണക്കാരനായ മകൻ എന്നാണ് പലരും പ്രണവിനെ വിശേഷിപ്പിക്കുന്നത്. അത് വെറുതെ വിശേഷിപ്പിക്കുന്നത് അല്ല എന്ന് പലതവണ താരം തെളിയിച്ചതുമാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന താരത്തിന്റെ ജീവിതം വളരെ ലളിതവും സാധാരണവുമാണ്. സാധാരണക്കാർ സഞ്ചരിക്കുന്നത് പോലെ യാത്ര ചെയ്ത് നടക്കുന്നതാണ് പ്രണവിനെ മറ്റു താരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. താര ജാഥകൾ ഒന്നും ഇല്ലാതെയാണ് പ്രണവ് ജീവിക്കുന്നത് എന്നാണ് താരത്തെ അറിയുന്നവർ പറയുന്നത്. രണ്ടായിരത്തി രണ്ടിൽ പുറത്ത് ഇറങ്ങിയ ഒന്നാമൻ എന്ന മോഹൻലാൽ ചിത്രത്തിൽ ബാലതാരമായാണ് പ്രണവ് അഭിനയരംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.

വർഷങ്ങൾക്ക് ശേഷം നായകനായി സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് പ്രണവ്. ഈ അവസരത്തിൽ പ്രണവിനെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മനോജ് കെ  ജയന്റെ വാക്കുകൾ ഇങ്ങനെ, വളരെ സിംപിൾ ആയ ഒരു വ്യക്തിയാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിനെ പോലെ ഒരു താര രാജാവിന് ഇത്ര സിംപിൾ ആയ ഒരു മകൻ എങ്ങനെ ഉണ്ടായി എന്ന് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. പ്രണവിന്റെ കൂടെ സിനിമ ചെയ്യാൻ എനിക്ക് അവസരം ഉണ്ടായിട്ടുണ്ട്. ലൊക്കേഷനിൽ ഷൂട്ട് ഇല്ലാത്ത സമയത്ത് പ്രണവ് അവിടെ എവിടെയെങ്കിലും ഒരു മൂലയ്ക്ക് മതിലും ചാരി ഇരിക്കുന്നുണ്ടാകും. അഭിനയിക്കാൻ സമയമാകുമ്പോൾ പ്രണവ് അവിടെ നിന്ന് വന്നു അഭിനയിക്കും.

ഒരിക്കൽ ഞാൻ പ്രണവിനോട് ചോദിച്ചു ഏത് ബ്രാൻഡിന്റെ ടീ ഷർട്ട് ആണ് ഉപയോഗിക്കുന്നത് എന്ന്. അപ്പോൾ പ്രണവ് പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. എനിക്ക് ഈ ബ്രാൻഡുകളുടെ വസ്ത്രങ്ങൾ ഒക്കെ ഇടുമ്പോൾ ചൊറിയും, ഞാൻ ഈ റോഡ് സൈഡിൽ ഒക്കെ ഇട്ടു വിൽക്കുന്ന വസ്ത്രങ്ങൾ ആണ് വാങ്ങി ഉപയോഗിക്കുന്നത് എന്ന്. അത്രത്തോളം സിംപിൾ ആണ് പ്രണവ് എന്നും മനോജ് കെ ജയൻ പറഞ്ഞു.