ക്ലാസ് ഇമേജുള്ള കഥാപാത്രങ്ങളിൽ നിന്ന് കരുത്തുറ്റ വില്ലൻ കഥാപാത്രത്തിലേക്ക് എന്നെ മാറ്റിയത് അദ്ദേഹമാണ്

നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മനോജ് കെ ജയൻ, കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്താണ് മനോജ് കെ ജയൻന്റെ ജനനം കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.

1990-ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992-ൽ പുറത്തിറങ്ങിയ സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും “കുട്ടൻ തമ്പുരാനെ” അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്ര നടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയാണുണ്ടായത്. മകൾ- തേജലക്ഷ്മി മനോജ് കെ ജയനൊപ്പം ആണ് താമസം  .

ഇപ്പോൾ ക്ലാസ്സിക് ഹീറോ വേഷങ്ങളിൽ നിന്നും വില്ലൻ വേഷത്തിലേക്ക് താൻ എത്തിയത് എങ്ങനെ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. പരിണയം, സർഗം, സോപാനം എന്നീ സിനമകളിലെ നായക വേഷത്തിൽ നിന്നും  കരുത്തുറ്റ വില്ലൻ വേഷത്തിലേക്ക് തന്നെ എത്തിച്ചത് ഷാജി കൈലാസ് ആണെന്നാണ് മനോജ് കെ ജയൻ പറയുന്നത്. എന്നെ മക്കളെ എന്ന് വിളിക്കുന്ന ഒരേയൊരാൾ ആണ് അദ്ദേഹം എന്നാണ് മനോജ് പറയുന്നത്. എന്റെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം എന്റെ ഒപ്പം അദ്ദേഹം നിന്നിട്ടുണ്ട്, എനിക്ക് സഹോദര തുല്യൻ ആണ് അദ്ദേഹം എന്നാണ് മനോജ് പറയുന്നത്