ആ ശീലം നിർത്തിയിട്ട് ഇപ്പോൾ വർഷങ്ങൾ ആകുന്നു

മലയാളികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് മനോജ് കെ ജയൻ. നായകനായും വില്ലനായും സഹനടനായും മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് മനോജ് കെ ജയൻ, കർണാടക സംഗീതജ്ഞനായ ജയന്റെ മകനായി കോട്ടയത്താണ് മനോജ് കെ ജയൻന്റെ ജനനം കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല. 1990-ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992-ൽ പുറത്തിറങ്ങിയ സർഗത്തിലെ “കുട്ടൻ തമ്പുരാൻ” എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും “കുട്ടൻ തമ്പുരാനെ” അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.

മനോജ് കെ ജയന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് അനന്തഭദ്രത്തിലെ ദിഗംബരൻ. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും ദിഗംബരനെ ഓർക്കാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. ഇന്നും  നിരവധി പ്രശംസ ആണ് താരത്തിന് ലഭിക്കുന്നത്. ഒരു പക്ഷെ മറ്റൊരു വില്ലൻ കഥാപാത്രത്തിനും ഇത്രത്തോളം സ്വീകാര്യത മലയാള സിനിമയിൽ ലഭിച്ചിട്ടുണ്ടാകില്ല. അതിനു മുൻപും ശേഷവും അത്തരത്തിൽ ഒരു വില്ലൻ കഥാപാത്രം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മനോജ് കെ ജയൻ. വളരെ നല്ല അനുഭവം ആയിരുന്നു അനന്തഭദ്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നത്. ഓരോ ഷോട്ട് കഴിയുമ്പോഴും സന്തോഷ് ശിവൻ സാർ എന്നോട് വിശ്രമിക്കാൻ പറയുമായിരുന്നു.

മനോജ് വിശ്രമിച്ചോളു, ക്യാമറ ശരിയാക്കട്ടെ എന്ന് പറയും. എന്നാൽ ഞാൻ വിശ്രമിക്കാൻ വേണ്ടി കസേരയിലേക്ക് ഇരിക്കുമ്പോഴേക്കും ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു അദ്ദേഹം വിളിക്കുമായിരുന്നു. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ചിത്രം ആയിരുന്നു അനന്തഭദ്രം. മദ്യപാനത്തെ കുറിച്ചും മനോജ് പറഞ്ഞു. നേരുത്തെ താൻ മദ്യപിക്കാറുണ്ടായിരുന്നു എന്നും എന്നാൽ മകൾ വലുതായതോടെ ആ ശീലം ഞാൻ പൂർണ്ണമായും നിർത്തിയെന്നും മനോജ് പറഞ്ഞു. ഇപ്പോൾ അതൊക്കെ ഉപേക്ഷിച്ചിട്ട് വർഷങ്ങൾ ആയെന്നും താരം പറഞ്ഞു.