എന്ത് കൊണ്ടാണ് ഈ ഡയലോഗ് കട്ട് ചെയ്തത് എന്ന് അറിയാമോ


മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ സോണി തോമസ് എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മാന്നാർ മത്തായി സ്പീകിംഗ് എന്ന ചിത്രത്തിനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, പ്രിയ ഗുയ്സ്‌, സിനിമ ആദ്യം കണ്ടപ്പോൾ തുടങ്ങി ഉള്ള ടെൻഷൻ ആണ്. മാന്നാർ മത്തായി ഇൽ സന്ധ്യാവ് ആശാനേ എന്നേംകൂടെ ഒന്ന് സിനിമേൽ എടുക്കുവോ എന്ന് ചോദിക്കുമ്പോ ആശാൻ പറയുന്ന ഡയലോഗ്.

അതെന്തിനാടാ കണ്ട …….. ക്ക് സിനിമ പിടിക്കാനാ? നിന്ന് വൃത്തികേട് പറയാതെ പോടാ. ഇത് കട്ട് ചെയ്താണ് കാണിക്കുന്നത്. ഡയലോഗ് എന്താണെന്ന് ആർക്കെങ്കിലുംഅറിയാമെങ്കിൽ പറഞ്ഞു താ എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്. ആദിവാസികളുടെ സിനിമ എന്നാണ്. അന്നിറങ്ങിയ വി എച്ച് എസ് മാസ്റ്റർ പ്രിന്റിൽ വ്യക്തമായി കേൾക്കാമായിരുന്നു. പിന്നെ ടിവി ചാനലുകളിൽ വരുന്ന സമയത്താണ് ആ ഡയലോഗ് കട്ട്‌ ചെയ്തത്.

ഇത് പോലെ ഒരു ഡയലോഗ് ചട്ടമ്പിനാട് എന്ന സിനിമയിൽ ഉണ്ട് സലിം കുമാർ ഓട് വീണ് തലയിൽ പരുക്ക് പറ്റി തലയിൽ കെട്ടുമായി ചായക്കടയിലേക്ക് വന്നു കയറുമ്പോൾ എന്തു പറ്റി ഗോപാലാ എല്ലാവരും തലയിൽ കെട്ടുമായി എന്ന് നാരായണൻകുട്ടി ചോദിക്കുന്നു അപ്പോൾ സലിം കുമാർ ഇന്ന് _____ൻ്റെ ജന്മദിനം ആണല്ലോ അതൊന്ന് ആചരിക്കാമെന്ന് കരുതി. എന്ന് മറുപടി പറയുന്നു ആ ഡയലോഗിൽ ഏത് വ്യക്തിയെയാണ് ഉദ്ദേശിക്കുന്നത്?

ആദിവാസി എന്നാണെന്നാ ഓർമ്മ. അതാവും ഇപ്പോ കട്ട് ചെയ്യുന്നത്. അന്ന് തിയേറ്ററിൽ കണ്ടതാണ്, എടാ തങ്കപ്പാ ഈ നിക്കണ കോവാലകൃഷ്ണൻ സാറ് ആരാന്നാ നിൻ്റെ വിചാരം. എപ്പോൾ ടിവിയിൽ വന്നാലും മടുപ്പില്ലാതെ കാണുന്ന സിനിമ, അത് കേട്ട് ഇന്ദ്രൻസ് ഞെട്ടുന്നതും കാണിക്കുന്നുണ്ട്, തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.