സോറി കല്യാണി, സുന്ദരി കല്യാണി തന്നെ എന്നാൽ മഞ്ജു ചേച്ചി വന്നാൽ ഞങ്ങൾക്ക് വേറൊന്നും കാണാൻ കഴിയില്ല, താരത്തിന്റെ ചിത്രത്തിന് കമെന്റുമായി ആരാധകർ

ഏവരുടെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. കര്‍മം കൊണ്ട് മലയാളിയാണെങ്കിലും ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍. തമിഴ്‌നാട്ടിലെ നാഗര്‍കോയിലില്‍ ആണ് മഞ്ജു വാര്യരുടെ ജനനം. പഠിയ്ക്കുന്ന കാലത്ത് കലാതിലകമായിരുന്നു. സിനിമയില്‍ വന്നപ്പോഴും പകരം വയ്ക്കാനില്ലാത്ത അഭിനയ മികവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് ഈ പ്രായത്തിലും മഞ്ജു വാര്യര്‍, സ്കൂൾ വിദ്യാർത്ഥിനിയായിരിക്കവേ തന്നെ മലയാള സിനിമയിൽ നായികാ വേഷം ചെയ്യാനുള്ള ഭാഗ്യമുണ്ടായ താരമാണ് മഞ്ജു. സ്കൂൾ കലോത്സവ വേദികൾ താരപ്പകിട്ടേന്തിയിരുന്ന ഒരു കാലത്തിന്റെ പ്രതിനിധിയാണ് മഞ്ജു വാര്യർകേവലം 21 വയസ്സിനുള്ളിലാണ് മഞ്ജു സിനിമയിലെ ആദ്യ ഇന്നിംഗ്സ് പൂർത്തിയാക്കി വീട്ടമ്മയുടെ റോളിലേക്ക് പ്രവേശിച്ചത്.

സല്ലാപത്തിൽ തുടങ്ങി കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമ വരെയെത്തിയപ്പോൾ തന്നെ സൂപ്പർ സ്റ്റാറുകളുടെ നായികയായി മഞ്ജു വെള്ളിത്തിരയിൽ തിളങ്ങിക്കഴിഞ്ഞിരുന്നു. ‘ഈ പുഴയും കടന്ന്’ എന്ന സിനിമയ്ക്ക് മഞ്ജു മികച്ച നടിക്കുള്ള തന്റെ ആദ്യ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി. പിന്നീട് ആറാം തമ്പുരാൻ, കളിയാട്ടം, കന്മദം, പത്രം, ഹൗ ഓൾഡ് ആർ യു, ഉദാഹരണം സുജാത, ആമി തുടങ്ങിയ സിനിമകളിലും ഈ നേട്ടം ആവർത്തിച്ചു. 43-ാം വയസ്സിലും മലയാള സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിനെക്കൂടാതെ പേറുന്ന മറ്റൊരു നടിയില്ല. ചതുർമുഖമാണ് മഞ്ജുവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. കോവിഡ് പ്രതിസന്ധിയുടെ മധ്യത്തിലും ചിത്രം തിയേറ്റർ റിലീസ് ചെയ്ത് മികച്ച കളക്ഷൻ നേടിയിരുന്നു. ലളിതം സുന്ദരമാണ് മഞ്ജുവിന്റെ പുറത്തിറങ്ങാൻ ഉള്ള ചിത്രം, വളരെ വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ,

ബിജു മേനോൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന ചിത്രമെന്നന്നു എന്ന പ്രത്യേകതയുള്ള സിനിമയാണ് ‘ലളിതം സുന്ദരം, സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും മഞ്ജുവിന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്, കഴിഞ്ഞ ദിവസം മഞ്ജു നടി കല്യാണി പ്രിയദര്ശന് ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു, കല്യാൺ ജൂവലേഴ്‌സിന്റെ പരസ്യത്തിന്റെ ഭാഗമായുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചത്, ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയിട്ടുണ്ട്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി വരുന്നത്. ഈ പ്രായത്തിലും മഞ്ജു അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. സിമ്പിൾ ലുക്കിലെത്തിയിട്ടും മഞ്ജുവിന്റെ സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നായിരുന്നു മറ്റൊരു കമന്റ്, എന്നാൽ അതിൽ ചിലർ കല്യാണിയോട് സോറി പറഞ്ഞുകൊണ്ടാണ് കമന്റു കുറിച്ചത്. അത് ഇങ്ങനെയായിരുന്നു. ‘സോറി കല്യാണി… കാണാന്‍ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെയാണ് എന്നാണ് പറയുന്നത്