പുതിയ സന്തോഷത്തിൽ മഞ്ജു വാര്യർ, അത് തകർത്തു എന്ന് ആരാധകരും

മലായാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ  ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. ആറാംതമ്പുരാൻ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി മികച്ച ചിത്രങ്ങൾ ചെയ്തതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഏകദേശം പതിനാല് വർഷങ്ങൾക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ആ തിരിച്ച് വരവോടെ മഞ്ജു വാര്യർ എന്നാ നടിയുടെ തലവര തന്നെയാണ് മാറിയത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മറ്റൊരു രീതിയിലും മഞ്ജു വാര്യർ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആകുകയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ഫോട്ടോസും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ഒരു പുതിയ സന്തോഷം പങ്കുവെച്ചു കൊണ്ട് എത്തിയിരിക്കുകയാണ് താരം. സൈമ ഫിലിം അവാർഡിൽ ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്ക്കാരം മഞ്ജു വാര്യർക്ക് ആണ് ലഭിച്ചിരിക്കുന്നത്. മികച്ച നടനായി തിരഞ്ഞെടുക്ക പെട്ടത് മോഹൻലാൽ ആണ്. തനിക് മികച്ച നടിക്കുള്ള അവർക്ക് ലഭിച്ചതിന്റെ സന്തോഷത്തിൽ ആണ് മഞ്ജു ഇപ്പോൾ. മഞ്ജു ആണ് ഈ വർഷത്തെ മികച്ച നടി എന്ന വിവരം സൈമ ഫേസ്ബുക് പേജിൽ കൂടിയും ആരാധകരുമായി പങ്കുവെച്ചിരുന്നു. സൈമയുടെ ഈ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് മഞ്ജു തന്റെ സന്തോഷം ആരാധകരുമായി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം തനിക് ഇത് പോലെ ഒരു അവാർഡ് തന്നതിന് സൈമക്ക് താരം നന്ദി പറയുകയും ചെയ്യുന്നുണ്ട്.

നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച കൊണ്ട് എത്തുന്നത്. അർഹിക്കപ്പെട്ട അവകാശിക്ക് തന്നെ അവാർഡ് കൊടുത്ത സൈമയ്ക്ക് നന്ദി. അതോടൊപ്പം മഞ്ജു ചേച്ചിക്ക് ഒരായിരം ആശംസകൾ, ആകാശത്തിലെ നക്ഷത്രം പോലെ എന്നും ഈ ഭൂമിയിൽ ഇങ്ങനെ തിളങ്ങി നിൽക്കണം ഞങ്ങടെ സ്വന്തം ച്ചേച്ചി, നിറഞ്ഞ മനസ്സോടെ പറയാ, ഹലോ മഞ്ജു മാഡം, ഞാൻ നിങ്ങളെ മികച്ച നടിയായി കാണുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിങ്ങൾ വ്യത്യസ്ത തരം റോളുകളിലേക്ക് ജീവിതം പകരുന്നു. മികച്ച നടി നിങ്ങളെ സ്നേഹിക്കുന്നു തുടങ്ങി നിരവധി കമെന്റുകൾ ആണ് മഞ്ജു പങ്കുവെച്ച പോസ്റ്റിന് ലഭിക്കുന്നത്.

Leave a Comment