സിനി ഫൈൽ ഗ്രൂപ്പിൽ ക്ളിന്റോ ക്ളീറ്റസ് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ജു വാര്യരെ കുറിച്ച് ഉള്ള പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, മഞ്ജു വാരിയർ, മോഹൻലാൽ മോഹൻലാലും മഞ്ജു വും കൂടി ആക്ട് ചെയ്ത ബഹുപൂരിപക്ഷ സിനിമകൾ ഫ്ലോപ്പ് ആണെല്ലോ മഞ്ജു വാരിയർ സിനിമകളും ഫ്ലോപ്പ് ആണ് കൂടുതലും എന്നിട്ടു ഇവരെ ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കണോ എന്നുമാണ് പോസ്റ്റ്.
നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. കണ്മദം, ആറാം തമ്പുരാൻ, സമ്മർ ഇൻ ബെതലഹേം, സത്യൻ അന്തിക്കാടു മൂവീ ഇതെല്ലാം ഫ്ലോപ്പ് ആണോ, മഞ്ജു വാര്യർ ഇന്നും നിലനിൽകുന്നത് അവരുടെ കല്യാണത്തിന് മുൻപ് അവർ ചെയ്ത സിനിമകളുടെ ബേസിൽ ആണ്, എന്റെ പ്രശ്നമാണോന്ന് അറിഞ്ഞുകൂടാ. മഞ്ജു വാര്യരുടെ ശബ്ദം കേൾക്കുമ്പോഴേ വല്ലാത്ത ഒരു ബോർ ഫീൽ തോന്നുന്നു.
ഒരു ലെവൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. പ്രായം മാറി കാലം മാറി അപ്‌ഡേറ്റ് ആകാൻ പറ്റുന്നില്ല എന്നൊക്കെ ഉണ്ടെങ്കിലും മുൻപ് സെറ്റ് ചെയ്ത് വച്ച ഇംപാക്ട് വലുതായത് കൊണ്ട് ഇനിയും പ്രതീക്ഷ ഉണ്ട്. പിന്നെ മോഹൻലാൽ അൺ പ്രെഡിക്റ്റേബിൾ ആണ്. ചിലപ്പോ ഒരു പടം മതി അങ്ങേരു പഴയ ലെവൽ ആക്ടിംഗ് വീണ്ടും വരാൻ. മോഹൻലാലിൻ്റെ കാര്യം മാത്രം ആണ് ഇവിടെ പറഞ്ഞത്. മറ്റെ ടീമിനെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ ഡബ്ല്യൂ സി സി യിലെ 30 പേരും പൈസ കൊടുത്ത് ഇരുത്തിയ കുറച്ച് പേരും മാത്രമേ ഉണ്ടാകൂ.
അഭിനയ കൊടുമുടി സെറ്റ് ചെയ്ത പഴയ കാലം പറഞാൽ അതിനും അപ്പുറം ഉർവശി, കെ പി എസ് സി ലളിത, കല്പന ഒക്കെ ഉണ്ട്. അവരാരും സൂപ്പർ സ്റ്റാർ ആയില്ല. എന്നാലും മരണം വരെയും കല്പന ഒക്കെ സൂപ്പർസ്റ്റാർ തന്നെ ആയിരുന്നു, വില്ലൻ, മരക്കാർ അല്ലാതെ ഏത് പടം ആണ് ഈ കോംബോ ഫ്ലോപ്പ് ആയത്. ആറാം തമ്പുരാൻ റെക്കോര്ഡ് ഹിറ്റ്. കന്മദം ഹിറ്റ്. സമമർ ഇൻ ബെത്ലെഹേം ബ്ളോക് ബസ്റ്റർ.
എന്നും എപ്പോഴും ഹിറ്റ്. ലൂസിഫർ ഓൾ ടൈം ബ്ളോക് ബസ്റ്റർ ഒടിയൻ പോലും ദുരന്തം അഭിപ്രായം ആണെന്നെ ഉള്ളു. ബോക്‌സ് ഓഫീസ് ഹെവി കളക്ഷൻ ആണ്. ഇവിടെ മലയാളത്തിൽ നിവിൻ, പ്രിത്വി ദിലീപ് ഒഴികെ. അന്നോളം മലയാളത്തിൽ ഒരു നടൻറേം സിനിമക്ക് അതിനേക്കാൾ കളക്ഷൻ ഇല്ലായിരുന്നു. 7 പടം ചെയ്തു. 5ഉം വിജയം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.