ദിലീപിന് മുൻപ് മഞ്ജുവിന് മറ്റൊരു കാമുകൻ ഉണ്ടായിരുന്നു എന്ന് കൈതപ്രം


സിനിമ പ്രേമികളുടെ ഇഷ്ട്ട താരങ്ങളിൽ ഒരാൾ ആണ് മഞ്ജു. നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരവും താരത്തിന് ലഭിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് ആയ നിരവധി സിനിമകൾ ആയിരുന്നു ആ കാലത്ത് ഇറങ്ങയത്. സല്ലാപം സിനിമയുടെ സെറ്റിൽ വെച്ചാണ് ദിലീപും മഞ്ജുവും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിൽ ആകുന്നത്.

തുടർന്ന് കുറച്ച് സിനിമകളിൽ കൂടി അഭിനയിച്ച മഞ്ജു ദിലീപുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ മഞ്ജു ശക്തമായ കഥാപാത്രങ്ങളിൽ കൂടി വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ഈ അവസരത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി സഫാരി ചാനലിൽ നൽകിയ അഭിമുഖത്തിൽ മഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ ഭാര്യ ആണ് സല്ലാപം സിനിമയിലേക്ക് മഞ്ജുവിനെ തിരഞ്ഞെടുത്തത് എന്നും സെറ്റിൽ ഉണ്ണിയുടെ അസിസ്റ്റന്റ് ആയി ഒരു പയ്യൻ ഉണ്ടായിരുന്നു, ഇദ്ദേഹം മഞ്ജുവിനോട് വളരെ അടുത്ത് ആണ് പെരുമാറിയത്. ഇയാൾ ആണ് പ്രൊഡ്യൂസർ എന്ന് മഞ്ജു തെറ്റിദ്ധരിച്ചിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ദിവസം സെറ്റിൽ വെച്ച് ഇവരെ രണ്ടു പേരെയും കാണുന്നില്ല. കുറെ ഒക്കെ ഷൂട്ടിങ് സെറ്റിൽ ഉള്ളവർ അന്വേഷിച്ചു.

അങ്ങനെ അന്വേഷിച്ച് ചെയ്‌യപ്പോൾ ഈ പയ്യന്റെ പരിചയത്തിൽ ഉള്ള ഒരു വീട്ടിൽ ഇവർ രണ്ടു പേരും ഉണ്ട്. അവിടെ സേഫ് ആണെന്ന് കരുതി ആണ് മഞ്ജുവിനെയും കൊണ്ട് ആ യുവാവ് മഞ്ജുവിനെയും കൂട്ടി അങ്ങോട്ട് പോയത്. അങ്ങനെ രണ്ടു പേരെയും കണ്ടു പിടിച്ചു. മഞ്ജുവിനെ കൊണ്ട് വന്നു ഉപദേശിച്ച് നേരെ ആക്കുകയായിരുന്നു എന്നുമാണ് അഭിമുഖത്തിൽ കൈതപ്രം പറഞ്ഞത്. അതായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രണയം എന്നും ഇദ്ദേഹം പറഞ്ഞു.

എന്നാൽ ഈ വീഡിയോയ്ക്ക് നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. ഇദ്ദേഹത്തെ വിമർശിച്ച് കൊണ്ടും മഞ്ജുവിനെ കളിയാക്കിക്കൊണ്ടും ഒക്കെ ഉള്ള നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. പല തരത്തിൽ ഉള്ള വാർത്തകൾ ആണ് കൈതപ്രത്തിന്റെ ഈ അഭിമുഖത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്.