പുതിയ ചിത്രങ്ങളുമായി മഞ്ജു, ആരാധകരുടെ കമെന്റുകൾ കണ്ടോ

മഞ്ജു വാര്യരെ അറിയാത്ത മലയാളികൾ വളരെ കുറവാണ്. മലായാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ  ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. ആറാംതമ്പുരാൻ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി മികച്ച ചിത്രങ്ങൾ ചെയ്തതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഏകദേശം പതിനാല് വർഷങ്ങൾക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ആ തിരിച്ച് വരവോടെ മഞ്ജു വാര്യർ എന്നാ നടിയുടെ തലവര തന്നെയാണ് മാറിയത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മറ്റൊരു രീതിയിലും മഞ്ജു വാര്യർ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആകുകയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ഫോട്ടോസും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രങ്ങളും അതിനു ലഭിച്ച കമെന്റുകളും ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. സുന്ദരിയായി കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ ആണ് മഞ്ജു വാര്യർ തന്റേതായി പങ്കുവെച്ചത്. പതിവ് ഹെയർ സ്റ്റൈലിൽ നിന്നും വ്യത്യസ്തമായ ലുക്കിൽ ആണ് താരം എത്തിയത്. അഭിനന്ദനങ്ങളുമായി നിരവധി പേര് എത്തിയെങ്കിലും വിമർശനവുമായി എത്തിയവരുടെ എണ്ണവും കുറവല്ല. എല്ലാരും കൂടി ആ പായസത്തിൽ വീഴുമോ പേടിച്ചു പോയ്….എന്നാ തിരക്ക് ആയിരുന്നു..എനിവേ താങ്ക്സ്. പിന്നെ സാരി ഉടുത്തു വരാം ആയിരുന്നു…കിടുക്കിയേനെ, ഈ കുട്ടികുപ്പായം ഒന്നു മാററിക്കൂടെ..നല്ല ഒന്നാന്തരം ഹെയർസ്ററൈലും ഈ പരുവമാക്കി, അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെ മനസിലാവും ചേച്ചിയോടുള്ള സ്നേഹം, മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ നടി…മഞ്ജു ചേച്ചി തുടങ്ങി നിരവധി കമെന്റുകൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമെന്റുകളുമായി എത്തിയത്.