സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ഒരുപാട് ശ്രമിക്കരുത്, മഞ്ജുവിന്റെ ചിത്രത്തിന് ആരാധകരുടെ വിമർശനം

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ ആണ് മഞ്ജു ചുരുങ്ങിയ സമയത്തിനുള്ളിൽ അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ പൂരിഭാഗവും സൂപ്പർ ഹിറ്റ് ആയത് കൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ മഞ്ജു വാര്യർ എന്ന നായികയുടെ താരമൂല്യവും വർദ്ധിച്ചു. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് മഞ്ജു വിവാഹിതയാകുന്നത്. വിവാഹത്തോടെ സിനിമ മഞ്ജു ഉപേക്ഷിച്ചത് ആരാധകരെ നിരാശയിൽ ആഴ്ത്തിയിരുന്നു. കാരണം അത്രയേറെ കഴിവുള്ള നടിയായിരുന്നു മഞ്ജു വാര്യർ. എന്നാൽ സിനിമയിൽ നിന്ന് വിട്ട് നിന്ന് വർഷങ്ങൾക്ക് ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. റോഷൻ ആൻഡ്രോസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി ആണ് മഞ്ജു തിരിച്ച് വന്നത്. ശക്തമായ കഥാപാത്രവുമായി എത്തിയ മഞ്ജുവിനെ ആരാധകർ ഇരുകൈകളും നീട്ടിയാണ് വീണ്ടും സ്വീകരിച്ചത്.

അതിനു ശേഷം അങ്ങോട്ട് മലയാള സിനിമയിൽ ഒരു മഞ്ജു വസന്തം തന്നെ ആയിരുന്നു എന്ന് പറയാം. കാരണം മഞ്ജു ഇല്ലാത്ത മലയാള സിനിമ കുറവായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ മഞ്ജുവിന് കഴിഞ്ഞു. ഓരോ ദിവസം കഴിയും തോറും മഞ്ജു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ദിവസങ്ങൾ കഴിയും തോറും കൂടുതൽ സുന്ദരിയും ചെറുപ്പവുമായി വരുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വിഡിയോകളും ആരാധകർക്കിടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടാറുണ്ട്. മഞ്ജുവിന്റെ ഈ മാറ്റം നിരവധി പേർക്കാണ് പ്രചോദനം ആയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മഞ്ജു പങ്കുവെച്ച ഒരു ചിത്രം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സുഹൃത്തുക്കൾ ആയ ഗീതു മോഹൻദാസിനും സംയുക്ത വർമ്മയ്ക്കും ഒപ്പമുള്ള ചിത്രം ആണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. എന്തിനെയും അഭിമുഖീകരിച്ച് എപ്പോഴും സുഹൃത്തുക്കളായി തുടരുന്നു എന്നാണു തന്റെ ആത്മാർത്ഥ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത്. ഇവരുടെ സൗഹൃദം പലപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

ഓരോ ബന്ധത്തിനും മറ്റൊരാളുടെ പകരമാക്കാനാകില്ല… അത് ലൈഫിലെ എന്ത് ബന്ധമായാലും.. സ്നേഹിക്കുന്നവരെ മനസ്സിലാക്കാൻ ഒരുപാട് ശ്രമിക്കരുത്… ഒരാളും മറ്റൊരാളെ പോലല്ല… ഓരോ വയസ്സും ഓരോ അനുഭവങ്ങളാണ്… നമ്മുടെ കൂടെ ഒരു കോടി ആളുകൾ ഉണ്ടായിട്ടും നമ്മുടെ മനസ്സിന് സമാധാനമില്ലേൽ പോയില്ലേ…സൊ ഒന്നിന് വേണ്ടിയും കാത്തിരിക്കരുത്..പണവും പവറും ഒന്നുമല്ല വലുത്.. സ്നേഹവും ദൈവത്തിന്റെ അനുഗ്രഹവുമാണ്.ഗോഡ് ബ്ലെസ് യു, പക്ഷെ അവരെപോലെ നല്ലൊരു ജീവിതം കണ്ടെത്തുക. അവർ എപ്പോഴും കൂടെ കാണില്ല, ഇവരെ പോലെ മഞ്ജു ചേച്ചി മോളെ നോക്കി നന്നായി ജീവിച്ചു പോയത് ആണ്. ഒരുത്തി വന്നു തകർത്തു. മഞ്ജു ചേച്ചീ അവളെ സ്നേഹിച്ചത് ആണ് തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് വരുന്നത്.

Leave a Comment