മഞ്ജു വാര്യർക്ക് ഭക്ഷണം പാകം ചെയ്തുനൽകി ധ്യാനും ശ്രീനിവാസനും

മഞ്ജു വാര്യരെ അറിയാത്ത മലയാളികൾ വളരെ കുറവാണ്. മലായാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ  ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. ആറാംതമ്പുരാൻ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി മികച്ച ചിത്രങ്ങൾ ചെയ്തതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഏകദേശം പതിനാല് വർഷങ്ങൾക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ആ തിരിച്ച് വരവോടെ മഞ്ജു വാര്യർ എന്നാ നടിയുടെ തലവര തന്നെയാണ് മാറിയത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മറ്റൊരു രീതിയിലും മഞ്ജു വാര്യർ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആകുകയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ഫോട്ടോസും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്.

ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനും ശ്രീനിവാസനും  ഒപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും, വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ നന്ദി ശ്രീയേട്ടാ, ഷെഫ് ധ്യാൻ ശ്രീനിവാസൻ എന്നുമായിരുന്നു ചിത്രം പങ്കുവെച്ച് കൊണ്ട് മഞ്ജു വാര്യർ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് ആശംസകളുമായി എത്തിയത്. ഇനി എന്നാണാവോ എന്റെ ഒരു ചിക്കൻ ബിരിയാണി കഴിക്കാൻ വരുന്നേ, എന്റെ ഗുരുവായൂരപ്പാ ഞാൻ എന്തായീ കാണണെ?? എന്നേ ഇരുട്ടിലാക്കിയിട്ട് വെളിച്ചത്ത് നിന്ന് ചിരിക്കണ്ടാ.. എനിക്ക് കാണണ്ട ഈ മുഖം, രുചി മാത്രമല്ല… വിഷരഹിതമായ പച്ചക്കറിയും ശുചിത്വമുള്ള പാചക രീതിയും . ഗുണനിലവാരമുള്ള ആഹാരവും: ശ്രീനി ചേട്ടന്റെ വീട്ടിലെ പ്രത്യേകതയാണ്.. അതു് കഴിഞ്ഞ് ഭക്ഷണം ദഹിക്കുവാനാണ് ശ്രീനി ചേട്ടന്റെ കാര്യഗൗരവ നർമ്മ സംഭാഷണവും.. ചിരിച്ച് ചിരിച്ച് പെട്ടെന്ന് ദഹിക്കും… അപ്പോൾ ഒരു ഗ്ലാസ് പായസം കുടിക്കണമെന്നും തോന്നും…. മഞ്ജു വറിയാതെ തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.