ജീവിതത്തിലെ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ച് മഞ്ജു വാര്യർ

വർഷങ്ങൾ കൊണ്ട് ബിഗ് സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് മഞ്ജു വാര്യരുടേത്. വിവാഹത്തോടെ കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയത്. ഒരു പക്ഷെ മലയാള സിനിമയിൽ ഇന്ന് വരെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണം ആണ് മഞ്ജുവിന്റെ തിരിച്ചുവരവിൽ ആരാധകർ നൽകിയത്. സാധാരണ ഒരു നായിക നടി ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുമ്പോൾ അവർക്ക് ലഭിക്കുന്നത് കൂടുതലും ‘അമ്മ വേഷങ്ങളും കാരക്ടർ റോളുകളും ആയിരിക്കും. എന്നാൽ പതിനാലു വർഷങ്ങളിൽ കൂടുതൽ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും തിരിച്ചുവരവിൽ മഞ്ജുവിനെ കാത്തിരുന്നത് നായിക വേഷങ്ങൾ തന്നെയാണ്. അതും ശക്തമായ കഥാപാത്രങ്ങൾ. വളരെ പെട്ടന്ന് തന്നെയാണ് മഞ്ജു വീണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയത്. ഒരുപക്ഷെ ആദ്യ കാലങ്ങളിൽ മഞ്ജുവിന് ലഭിച്ചതിനേക്കാൾ ഇരട്ടി സ്വീകാര്യതയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വര്ഷങ്ങളോളം സിനിമയിൽ നിന്ന് മാറി നിന്ന മഞ്ജു കല്യാൺ ജൂവല്ലറിയുടെ പരസ്യത്തിൽ കൂടിയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്കും തിരിച്ച് വന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ് പിന്നീട് മഞ്ജുവിനെ കാത്തിരുന്നത്. മലയാള സിനിമയിലെ തന്നെ ചരിത്രം കുറിച്ച് ചിത്രങ്ങൾ ആയ ലുസിഫെറിലും മരക്കാറിലും എല്ലാം അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ആണ് മറ്റൊരു സന്തോഷം മഞ്ജു വാര്യരെ തേടി എത്തിയത്. സൈമ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം ആണ് മഞ്ജു കരസ്ഥമാക്കിയത്. ലുസിഫെറിലെ പ്രകടനത്തിന് ആണ് മഞ്ജുവിന് പുരസ്ക്കാരം ലഭിച്ചത്. ഇപ്പോഴിതാ അതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തയാണ് മഞ്ജുവിന്റേതായി പുറത്ത് വരുന്നത്.

 

ഇപ്പോഴിതാ മഞ്ജു വാര്യർ ഒരു ടെലിവിഷൻ ചാനലിന്റെ ബ്രാൻഡ് അംബാസഡർ ആയി മാറിയിരിക്കുകയാണ്. ആദ്യമായാണ് ഒരു സിനിമ താരം ഇത്തരത്തിൽ ബ്രാൻഡ് അംബാസഡർ ആകുന്നത്. ദേശീയ നെറ്റ് വര്‍ക്കിന്റ ഭാഗമായ വിനോദ ചാനല്‍ ‘സീ കേരള’ത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ആണ് മഞ്ജു ഇനി പ്രവർത്തിക്കുക. ഇന്നലെ ആണ് മഞ്ജു വാര്യരെ സീ കേളം ചാനലിന്റെ ബ്രാന്‍ഡ് അംസാബഡര്‍ ആയി പ്രഖ്യാപിച്ചത്. ഇനി മുതല്‍ മഞ്ജു വാര്യര്‍ ആയിരിക്കും സീ കേരളം ചാനലിന്റെ മുഖം.മാർക്കറ്റിങ് മേഖലയിലും എല്ലാം ചാനലിന്റെ ബ്രാൻഡ് അംബാസിഡർ ആയി മഞ്ജുവിന്റെ മുഖം ആയിരിക്കും ഇനി കാണുക.

 

Leave a Comment