മിടിയും ടോപ്പും ഇല്ലാത്ത ഫോട്ടോ ബഹിഷ്കരിച്ചിരിക്കുന്നു, മഞ്ജുവിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. മലായാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. നായിക പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളിൽ  ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ച് കഴിഞ്ഞത്. സിനിമയിൽ സജീവമായി നിൽക്കുമ്പോൾ ആണ് മഞ്ജു വാര്യർ വിവാഹിതയാകുന്നത്. ആറാംതമ്പുരാൻ, സമ്മർ ഇൻ ബത്‌ലഹേം തുടങ്ങി മികച്ച ചിത്രങ്ങൾ ചെയ്തതിന് പിന്നാലെ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹത്തിന് ഏകദേശം പതിനാല് വർഷങ്ങൾക് ഇപ്പുറം താരം വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നു. ആ തിരിച്ച് വരവോടെ മഞ്ജു വാര്യർ എന്നാ നടിയുടെ തലവര തന്നെയാണ് മാറിയത്. മലയാള സിനിമയുടെ തന്നെ ചരിത്രം തിരുത്തി കുറിച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ മറ്റൊരു രീതിയിലും മഞ്ജു വാര്യർ ആരാധകർക്ക് ഒരു അത്ഭുതം തന്നെ ആകുകയാണ്. ഓരോ ദിവസം കഴിയും തോറും കൂടുതൽ ചെറുപ്പമായി വരുന്ന മഞ്ജുവിന്റെ ഫോട്ടോസും വിഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ മഞ്ജു തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രവും അതിനു ആരാധകർ നൽകിയ കമെന്റും ആണ് ശ്രദ്ധ നേടുന്നത്. ഒന്നെങ്കിൽ റിസ്ക്ക് ഏറ്റെടുക്കു, അല്ലെങ്കിൽ അവസരം നഷ്ട്ടപെടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നിരവധി  പേരാണ് കമെന്റുകളുമായി എത്തിയിരിക്കുന്നത്. മിടിയും ടോപ്പും ഇല്ലാത്ത ഫോട്ടോ ബഹിഷ്കരിച്ചിരിക്കുന്നു, മിടിയാണ് ഊരി മടക്കി തലയിൽ കെട്ടി വെച്ചിരിക്കുന്നത്..അങ്ങനെ ആയാൽ പ്രശ്നമുണ്ടോ?, ഇത് ദയയിലെ ചെറുക്കനല്ലേ, അങ്ങനെ ചെയ്തിട്ടുള്ളവരെ ജീവിതത്തിൽ വിജയിച്ചിട്ടുള്ളു, നേരെ നോക്കുന്ന ഒരു ഫോട്ടോ കാണാൻ പറ്റോ മഞ്ജു ചേച്ചി, സ്വന്തം കാലിൽ നിൽക്കുന്ന പെണ്ണിൻ്റെ ചന്തം ഒന്നു വേറെ തന്നെയാണ് – ഇവളോട് ഇന്നതേ ഇടാവൂ എന്ന് ഒരുത്തനും കൽപ്പിക്കില്ല, ദയ എന്ന പെൺകുട്ടിയിൽ ഇതിലും വലിയ മേക്ക് ഓവർ നടത്തിയ മഞ്ജു ചേച്ചിക്ക് ഇതൊന്നും ഒരു റിസ്ക്കേ അല്ല, എന്താഇപ്പൊ പറയ്യാ …. വാക്കുകൾ കിട്ടണ്ടേ….. പുതിയതെന്തേലും കണ്ടുപിടിക്കേണ്ടിവരും തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.