ഏറെ നാളുകൾ കൊണ്ടുള്ള സ്വപ്നമാണ് മഞ്ജു ഇപ്പോൾ സഭലമാക്കിയത്

മഞ്ജു വാര്യരെ അറിയാത്ത മലയാള സിനിമ പ്രേമികൾ കുറവാണ്. വിവാഹത്തോടെ കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയത്. ഒരു പക്ഷെ മലയാള സിനിമയിൽ ഇന്ന് വരെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണം ആണ് മഞ്ജുവിന്റെ തിരിച്ചുവരവിൽ ആരാധകർ നൽകിയത്. സാധാരണ ഒരു നായിക നടി ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുമ്പോൾ അവർക്ക് ലഭിക്കുന്നത് കൂടുതലും ‘അമ്മ വേഷങ്ങളും കാരക്ടർ റോളുകളും ആയിരിക്കും. എന്നാൽ പതിനാലു വർഷങ്ങളിൽ കൂടുതൽ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും തിരിച്ചുവരവിൽ മഞ്ജുവിനെ കാത്തിരുന്നത് നായിക വേഷങ്ങൾ തന്നെയാണ്. അതും ശക്തമായ കഥാപാത്രങ്ങൾ. വളരെ പെട്ടന്ന് തന്നെയാണ് മഞ്ജു വീണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയത്. ഒരുപക്ഷെ ആദ്യ കാലങ്ങളിൽ മഞ്ജുവിന് ലഭിച്ചതിനേക്കാൾ ഇരട്ടി സ്വീകാര്യതയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവേദികളിൽ ആണെങ്കിലും സോഷ്യൽ മീഡിയയിൽ ആണെങ്കിലും പോസിറ്റീവ് ആയുള്ള കാര്യങ്ങൾ പറയാനും ചെയ്യാനും ആണ് മഞ്ജു ശ്രദ്ധിക്കാറുള്ളത്.

അടുത്തിടെ ആണ് മഞ്ജു നിർമ്മിച്ച ലളിത സുന്ദരം എന്ന സിനിമ പ്രദർശനത്തിന് എത്തിയത്. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ആണ് പ്രേഷകരുടെ ഭാഗത്ത്  നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ മഞ്ജുവിന്റെ ആരാധകർക്ക് സന്തോഷം തരുന്ന ഒരു വാർത്ത ആണ് പുറത്ത് വന്നിരിക്കുന്നത്. ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജു. ഷോറൂമിൽ വെച്ച് തന്റെ പുതിയ വാഹനത്തിനൊപ്പമുള്ള മഞ്ജുവിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ആഡംബര വാഹനം ആയ മിനി കൂപ്പർ സ്വന്തമാക്കുന്ന താരങ്ങളിൽ ഒരാൾ കൂടി ആയിരിക്കുകയാണ് ഇപ്പോൾ മഞ്ജു.

വിദേശത്ത് നിർമ്മിച്ച വാഹനത്തിനു ഏകദേശം ഏകദേശം 52 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത്. മലയാള സിനിമ താരങ്ങളുടെ ഇടയിലെ ആദ്യ ഇലക്ട്രിക് വാഹനമാണിത്. മഞ്ഞയും കറുപ്പും നിറത്തിലുള്ള വാഹനം ആണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ഇലക്ട്രിക്ക് വാഹനം മലയാള സിനിമയിൽ സ്വന്തമാക്കിയതിന് ക്രെഡിറ്റ് ഇപ്പോൾ മഞ്ജുവിന് സ്വന്തമായിരിക്കുകയാണ്.