വർഷങ്ങൾക്ക് ശേഷം ഉള്ള മഞ്ജുവിന്റെ ആ തിരിച്ച് വരവ്

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. നടി എന്നതിലുപരി ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ് ഇന്ന് മഞ്ജുവിന്റെ ജീവിതം. ഒരു പക്ഷെ മലയാള സിനിമയിൽ ഇന്ന് വരെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണം ആണ് മഞ്ജുവിന്റെ തിരിച്ചുവരവിൽ ആരാധകർ നൽകിയത്. സാധാരണ ഒരു നായിക നടി ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുമ്പോൾ അവർക്ക് ലഭിക്കുന്നത് കൂടുതലും ‘അമ്മ വേഷങ്ങളും കാരക്ടർ റോളുകളും ആയിരിക്കും. എന്നാൽ പതിനാലു വർഷങ്ങളിൽ കൂടുതൽ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും തിരിച്ചുവരവിൽ മഞ്ജുവിനെ കാത്തിരുന്നത് നായിക വേഷങ്ങൾ തന്നെയാണ്. അതും ശക്തമായ കഥാപാത്രങ്ങൾ. വളരെ പെട്ടന്ന് തന്നെയാണ് മഞ്ജു വീണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയത്. ഒരുപക്ഷെ ആദ്യ കാലങ്ങളിൽ മഞ്ജുവിന് ലഭിച്ചതിനേക്കാൾ ഇരട്ടി സ്വീകാര്യതയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം ആണ് മലയാള സിനിമ താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് നടന്നത്. പല പദവികൾക്ക് വേണ്ടി താരങ്ങൾ മത്സരിക്കുകയും ചെയ്തിരുന്നു. ആദ്യമായാണ് അമ്മയിൽ ഇത്തരത്തിൽ ഒരു തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ തന്നെ ഈ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത് ‘അമ്മ സംഘടനയിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മീറ്റിങ്ങിൽ മഞ്ജു വാര്യരും പങ്കെടുത്തത് ആണ്. വർഷങ്ങൾ കൊണ്ട് അമ്മയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു മഞ്ജു. എന്നാൽ കഴിഞ്ഞ ദിവസം ‘അമ്മ സംഘടനയുടെ മീറ്റിങ്ങിൽ മഞ്ജുവും എത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. മഞ്ജു വാര്യരെ അമ്മയുടെ വൈസ് പ്രസിഡന്റ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ മറ്റു താരങ്ങൾ നിര്ബന്ധിച്ചിരുന്നു.

എന്നാൽ അത്തരത്തിൽ ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല എന്ന് മഞ്ജു തന്നെ അറിയിക്കുകയും കൂടാതെ തിരഞ്ഞെടുപ്പ് ദിവസം അമ്മയുടെ മീറ്റിങ്ങിൽ താൻ പങ്കെടുക്കാമെന്ന് ഉറപ്പ് നല്കുകയും ആയിരുന്നു. തുടർന്നാണ് മഞ്ജു കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിൽ പങ്കെടുത്തത്. വർഷങ്ങൾക് ശേഷം അമ്മയിലേക്കുള്ള മഞ്ജുവിന്റെ തിരിച്ച് വരവ് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടി വരുകയാണ്.