ചിലപ്പോൾ അത് സംഭവിക്കുകയും സംഭവിക്കാതിരിക്കുകയും ചെയ്യാം

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറിനെ പരിചയമില്ലാത്ത മലയാളി സിനിമ പ്രേമികൾ കുറവാണ്. നടി എന്നതിലുപരി ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാണ് ഇന്ന് മഞ്ജുവിന്റെ ജീവിതം. ഒരു പക്ഷെ മലയാള സിനിമയിൽ ഇന്ന് വരെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണം ആണ് മഞ്ജുവിന്റെ തിരിച്ചുവരവിൽ ആരാധകർ നൽകിയത്. സാധാരണ ഒരു നായിക നടി ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുമ്പോൾ അവർക്ക് ലഭിക്കുന്നത് കൂടുതലും ‘അമ്മ വേഷങ്ങളും കാരക്ടർ റോളുകളും ആയിരിക്കും. എന്നാൽ പതിനാലു വർഷങ്ങളിൽ കൂടുതൽ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും തിരിച്ചുവരവിൽ മഞ്ജുവിനെ കാത്തിരുന്നത് നായിക വേഷങ്ങൾ തന്നെയാണ്. അതും ശക്തമായ കഥാപാത്രങ്ങൾ. വളരെ പെട്ടന്ന് തന്നെയാണ് മഞ്ജു വീണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയത്. ഒരുപക്ഷെ ആദ്യ കാലങ്ങളിൽ മഞ്ജുവിന് ലഭിച്ചതിനേക്കാൾ ഇരട്ടി സ്വീകാര്യതയാണ് ഇപ്പോൾ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വിവാഹശേഷം വര്ഷങ്ങളോളം മഞ്ജു സിനിമയിൽ ഇന്ന് വിട്ട് നിൽക്കുകയായിരുന്നു. എന്നാൽ നീണ്ട പതിനാലു വർഷങ്ങൾക്ക് ഇപ്പുറം മഞ്ജു കല്യാൺ ജൂവല്ലറിയുടെ പരസ്യത്തിൽ കൂടിയാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്കും തിരിച്ച് വന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ് പിന്നീട് മഞ്ജുവിനെ കാത്തിരുന്നത്. മലയാള സിനിമയിലെ തന്നെ ചരിത്രം കുറിച്ച് ചിത്രങ്ങൾ ആയ ലുസിഫെറിലും മരക്കാറിലും എല്ലാം അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം ആണ് മറ്റൊരു സന്തോഷം മഞ്ജു വാര്യരെ തേടി എത്തിയത്. സൈമ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്ക്കാരം ആണ് മഞ്ജു കരസ്ഥമാക്കിയത്. ഇപ്പോഴിതാ മഞ്ജുവും ഭാഗമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ ചിത്രം അടുത്തിടെ ആണ് പുറത്ത് ഇറങ്ങിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്ക പെടുന്ന കാര്യമാണ് മഞ്ജു വാര്യരും പൂര്ണിമായും ഗീതു മോഹൻദാസും സംയുക്ത വർമ്മയും ഒക്കെ ആയിട്ടുള്ള സൗഹൃദം. എല്ലാവരും ഒന്നിച്ച് കൂടുമ്പോൾ ഉള്ള ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിനിടയിൽ അവതാരകൻ ചോദിച്ച ചോദ്യവും അതിനു താരം നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. എപ്പോഴെങ്കിലും സുഹൃത്തുക്കൾ എല്ലാവരും കൂടി ചേർന്ന് ഒരു സിനിമ ഉണ്ടാകുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ചിലപ്പോൾ അത് സംഭവിക്കാം, സംഭവിക്കാതിരിക്കാം എന്നുമാണ് ഒരു ചിരിയോട് കൂടി ചോദ്യത്തിന് മഞ്ജു നൽകിയ മറുപടി. അത് കൊണ്ട് തന്നെ അത്തരം ഒരു ചിത്രത്തിന് സാധ്യത ഉണ്ടെന്നുള്ള നിഗമനത്തിൽ ആണ് ആരാധകരും.