കമൽ സംവിധാനം ചെയ്ത നല്ല ചിത്രങ്ങളിൽ ഒന്നാണ് മഞ്ഞുപോലൊരു പെൺകുട്ടി


കമൽ സംവിധാനം ചെയ്തു 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുപോലൊരു പെൺകുട്ടി. കലവൂർ രവികുമാർ തിരക്കഥ എഴുതിയ ചിത്രത്തിൽ അമൃത പ്രകാശ് ആണ് പ്രധാന വേഷത്തിൽ എത്തിയത്. ജയകൃഷ്ണൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ, ഭാനു പ്രിയ, പൂർണിമ, ഷംന കാസിം, വിജീഷ്, സനുഷ, മീര കൃഷ്ണ തുടങ്ങിയ താരങ്ങൾ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

എന്നാൽ ചിത്രം വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പ് ആയ മലയാളം മൂവീസ് ആൻഡ് മ്യൂസിക് ഡേറ്റ ബേസ് എന്ന ഗ്രൂപ്പിൽ ഡേവിഡ് രാജരത്നം എന്ന ആരാധകൻ പങ്കുവെച്ച പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ  നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, ഈ ഫോട്ടോ ഇപ്പോgroupൽ കണ്ടപ്പോൾ ആണ് ആലോചിച്ചത്.

ഇതിൽ ലാലു അലക്സിന്റെയും അമൃത പ്രകാശിന്റെയും ജയകൃഷ്ണൻന്റെയും ഒപ്പം നിൽകുന്ന കണ്ണട വച്ച ഈ വ്യക്തി ആരാണ്. ഈ സിനിമയിൽ (മഞ്ഞു പൊലൊരു പെണ്കുട്ടി)നല്ല പെർഫോമൻസ് ആയയിരുന്നു ആള്. ആരാണ് ഈ നടൻ. വേറെ പടങ്ങളിൽ വല്ലാതിലും അഭിനയിച്ചിട്ടുണ്ടൊ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. നിരവധി കമെന്റുകളും പോസ്റ്റിനു ആരാധകരിൽ നിന്ന് വരുന്നുണ്ട്.

വേറെ ഒരു പടത്തിലും ഇല്ല. കോട്ടയം പരുത്തുംപാറയിൽ വീട് , വീട്ടിൽ വിളിക്കുന്ന പേര് ഉണ്ണി, എന്റെ മോളുടെ ഫ്രണ്ട് ജിലുവിൻറെ ഹസ്ബൻഡ് ആണ്. ഇപ്പോൾ കാനഡയിൽ സെറ്റിൽഡ് ആണ് ഇവർ, ആ ഒരു പടത്തിൽ മാത്രമേ പുള്ളി അഭിനയിച്ചിട്ടുള്ളു തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ആരും പോസ്റ്റിനു നൽകിയിട്ടില്ല.