മഞ്ജു പിള്ളയെ കുറിച്ച് മകളുടെ വാക്കുകൾ, വീഡിയോ വൈറൽ

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മഞ്ജു പിള്ള. വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരമാണ് മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലും ഒരു പോലെ തിളങ്ങി നിന്ന താരം നിരവധി സിനിമകളിലും ഒപ്പം സീരിയലുകളിലും അഭിനയിച്ചു. എങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ഇത്രയും നാളത്തെ അഭിനയ ജീവിതത്തിൽ താരത്തിന് ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ മഞ്ജു പിള്ള എന്ന നടിയെ പ്രേക്ഷകർ അധികം ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ഹാസ്യതാരമായും സഹനടിയായും എല്ലാം സജീവമായിരുന്നു താരം എങ്കിലും മലയാള സിനിമ താരത്തെ ഇത്രയും നാലും വേണ്ടത്ര രീതിയിൽ ഉപയോഗപെടുത്തിയില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ താരം കൂടുതൽ ശ്രദ്ധ നേടി വരുകയാണ്. അടുത്തിടെ ഇറങ്ങിയ ഹോം എന്ന ചിത്രത്തിലെ മഞ്ജു പിള്ളയുടെ അഭിനയം കണ്ടു അഭിനന്ദിക്കാത്തവർ ചുരുക്കമാണ്.

ഇപ്പോഴിതാ കൈരളി ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരുപാടിയിൽ അതിഥിയായി മഞ്ജു പിള്ളയും ഭർത്താവും എത്തിയപ്പോൾ ഉള്ള ചില രംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അച്ഛനും അമ്മയും ഒന്നിച്ച് എത്തിയ പരുപാടിയിൽ ഇടയ്ക്ക് വെച്ച് ഇരുവരുടെയും മകളുടെ ഒരു ചെറിയ വിഡിയോയും കാണിക്കുന്നുണ്ട്. മഞ്ജു പിള്ളയും ഭർത്താവ് സുജിത്ത് വാസുദേവും പങ്കെടുത്ത പരുപാടിയിൽ അമ്മയെ കുറിച്ചുള്ള പരാതിയുമായി ആണ് ഇരുവരുടെയും മകൾ എത്തിയിരിക്കുന്നത്. ദയ യുടെ വീഡിയോ ആണ് പരുപാടിയിൽ ഇടയ്ക് വെച്ച് സംപ്രേക്ഷണം ചെയ്തത്. ദയയുടെ വാക്കുകൾ ഇങ്ങനെ ആണ്. അമ്മയെ കുറിച്ച് പറഞ്ഞാൽ അമ്മ കൂടുതൽ സ്ട്രിക്റ്റ് ആണ് പല സമയങ്ങളിലും എന്നും എന്നാൽ അച്ഛൻ അങ്ങനെ വലിയ സ്ട്രിക്ക്റ്റ് ഒന്നും ഉള്ള ആൾ അല്ല എന്നും ദയ പറയുന്നു.

അച്ഛന് ആണെങ്കിൽ ഞാൻ ഒരു വലിയ കുട്ടിയായി എന്നും കാര്യങ്ങൾ തിരിച്ചറിയാനുള്ള പ്രായം എനിക്ക് ആയി എന്നും മനസ്സിലാക്കിയാണ് എന്നോട് പെരുമാറുന്നത്. എന്നാൽ ‘അമ്മ അങ്ങനെ അല്ല, ചില സമയങ്ങളിൽ ഒക്കെ വലിയ സ്ട്രിക്റ്റ് ആണ്. ഫ്രണ്ട്സിന്റെ ഒക്കെ വീട്ടിൽ പോകണമെങ്കിൽ അച്ഛൻ പെട്ടന്ന് സമ്മതിക്കും. എന്നാൽ ‘അമ്മ സമ്മതിക്കാൻ വലിയ പ്രയാസം ആണ്. ‘അമ്മ നോ പറഞ്ഞാൽ പിന്നെ അതിന്റെ യെസ് ആക്കാൻ വലിയ പ്രയാസം ആണ്. അതിനു വേണ്ടി പലപ്പോഴും അമ്മയുടെ കാല് പിടിക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും ദയ പറയുന്നു. മകളുടെ ഈ വീഡിയോ കണ്ടു ചിരിച്ച് കൊണ്ട് ഇരിക്കുന്ന മഞ്ജു പിള്ളയെയും സുജിത്ത് വാസുദേവിനെയും വിഡിയോയിൽ കാണാം.