മഞ്ജു പിള്ളയുടെ പുതിയ ചിത്രം കണ്ടു അമ്പരന്ന് ആരാധകർ

വർഷങ്ങൾ കൊണ്ട് അഭിനയ രംഗത്ത് സജീവമായ താരമാണ് മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലും ഒരു പോലെ തിളങ്ങി നിന്ന താരം നിരവധി സിനിമകളിലും ഒപ്പം സീരിയലുകളിലും അഭിനയിച്ചു. എങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ഇത്രയും നാളത്തെ അഭിനയ ജീവിതത്തിൽ താരത്തിന് ലഭിച്ചിട്ടില്ല എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ മഞ്ജു പിള്ള എന്ന നടിയെ പ്രേക്ഷകർ അധികം ശ്രദ്ധിച്ചില്ല എന്നതാണ് സത്യം. ഹാസ്യതാരമായും സഹനടിയായും എല്ലാം സജീവമായിരുന്നു താരം എങ്കിലും മലയാള സിനിമ താരത്തെ ഇത്രയും നാലും വേണ്ടത്ര രീതിയിൽ ഉപയോഗപെടുത്തിയില്ല എന്നതാണ് സത്യം.

എന്നാൽ അടുത്തിടെ ഹോം എന്ന ചിത്രം പുറത്തിറങ്ങിയതോടെ മഞ്ജു പിള്ളയെ കുറിച്ച് അത് വരെ ഉണ്ടായിരുന്ന പ്രേഷകരുടെ സങ്കൽപ്പം പൊളിയുകയായിരുന്നു. ഇത് വരെ കണ്ട മഞ്ജു പിള്ളയെ ആയിരുന്നില്ല ചിത്രത്തിൽ ഓരോ പ്രേക്ഷകരും കണ്ടത്. ചിത്രത്തിലെ മഞ്ജുവിനെ പ്രകടനത്തിനെ പ്രശംസിക്കാതെ ആളുകളും കുറവാണ്. കുറച്ച് നാളുകൾ കൊണ്ട് തടി കുറിച്ചുള്ള ചിത്രങ്ങൾ മഞ്ജു പിള്ള തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുനെങ്കിലും എന്തിനു വേണ്ടിയാണ് താൻ തടികുറച്ചത് എന്ന് താരം പറഞ്ഞിരുന്നില്ല. എന്നാൽ ഹോമിൽ കുട്ടിയമ്മ എന്നാ കഥാപാത്രത്തിന് വേണ്ടി മഞ്ജു നടത്തിയ മേക്കോവർ ആയിരുന്നു അത്.

ഇപ്പോഴിതാ മഞ്ജു പിള്ളയുടെ ഏറ്റവും പുതിയ ചിത്രം കണ്ടു അമ്പരന്നിരിക്കുകയാണ് ആരാധകരും. കുട്ടികളെ പോലെ മുടി രണ്ടു വശത്തേക്കും കെട്ടി നിൽക്കുന്ന ചിത്രം ആണ് മഞ്ജു പിള്ള പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പമായി ജീവിക്കു എന്ന തലക്കെട്ടോടെയാണ് താരം ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവിന്റെ ചിത്രം കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരും. കാരണം കൂടുതൽ മെലിഞ്ഞു സുന്ദരിയായി കുട്ടികളെ പോലെ തന്നെയാണ് മഞ്ജു ചിത്രത്തിൽ കാണുന്നതും. നിരവധി പേരാണ് മികച്ച കമെന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് വല്ലാത്ത യങ്ആകൽ ആയി, കുട്ടി ഏത് സ്കൂളിലാണ്, ഇതേതാ എൽകെജി കുട്ടി തുടങ്ങി നിരവധി കമെന്റുകൾ ആണ് മഞ്ജു പിള്ളയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.