പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരം ആണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കൊണ്ടാണ് മഞ്ജു മിനി സ്‌ക്രീനിൽ തുടക്കം കുറിക്കുന്നത്. റിയാലിറ്റി ഷോയിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ മഞ്ജു അതിനു ശേഷം മറിമായം എന്ന ഹാസ്യ പരമ്പരയിലും അഭിനയിച്ചു. പതുക്കെ ബിഗ് സ്ക്രീനിലും അഭിനയിച്ച താരം വളരെ പെട്ടന്ന് ആണ് നിരവധി സിനിമകളുടെ ഭാഗമായി മാറിയത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷത്തിൽ എത്തിയ താരം മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായി നിൽക്കുകയാണ് ഇപ്പോൾ. കൂടാതെ സോഷ്യൽ മീഡിയയിലും സജീവമായ മഞ്ജു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെ മഞ്ജുവിന് നിരവധി വിമർശകരാണ് ഉണ്ടായിരിക്കുന്നത്.
പരുപാടിയിൽ നിന്ന് പുറത്ത് വന്നിട്ടും മഞ്ജുവിനെതിരെ തിരവധി വിമർശനങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ഉണ്ടായത്. ഇതിനെതിരെ മഞ്ജു പലപ്പോഴും പ്രതികരിച്ചിട്ടും ഉണ്ട്. ഇപ്പോഴിതാ താരത്തിനെ ഒരു അഭിമുഖം ആണ് പ്രേക്ഷകാരുടെ ഇടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കുട്ടിക്കാലത്ത് ആലരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക ചോദിച്ചത്.
ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് തന്റെ കൂടെ പഠിച്ച കുട്ടിയോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ട് എന്നും അരുൺ എന്നാണ് ആ കുട്ടിയുടെ പേര് എന്നും മഞ്ജു പറഞ്ഞു. അന്നത്തെ കാലത്തെ നമ്മുടെ വിവരം വെച്ച് സിനിമയിൽ ഒക്കെ ഒരാളോട് പ്രണയം തോന്നിയാൽ പിന്നെ ഗർഭിണി ആകുന്നത് ആണ് കാണുന്നത്. അത് പോലെ ഞാനും ഗർഭിണി ആകുമോ എന്ന് ഞാൻ ആ കാലത്ത് പേടിച്ചിട്ടുണ്ട് എന്നും അന്ന് അത്രയ്ക്ക് ഉള്ള ബുദ്ധിയെ ഉള്ളായിരുന്നു എന്നും മഞ്ജു പറയുന്നു.
എന്നാൽ നിരവധി വിമർശനങ്ങൾ ആണ് പതിവ് പോലെ ഈ പ്രാവശ്യവും മഞ്ജുവിനെതിരെ എത്തിയിരിക്കുന്നത്. ഇവള് ആര് ഒരോ ദിവസവും വന്ന് ഓരോന്നും പുലമ്പും സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും മികച്ച നടിമാരുള്ള നമ്മുടെ നാട്ടിൽ ഇവളുടെ പേക്കൂത്ത്, ബിഗ് ബോസിൽ ക്യാമറ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ അത് സംഭവിച്ചേനെ എന്ന് ആ ലിപ് ലോക് കണ്ടവർക്ക് തോന്നിയിട്ടുണ്ട്, ഇവൾ നമ്മെ പറ്റിക്കുകയാണ്. അന്നും ഇന്നും ആള് സുനിച്ചൻ തന്നെ.അതാണ് ഇത്ര ധൈര്യം തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.