തനിക്ക് അതിനു കഴിയില്ല എന്ന് മനസ്സിലായതോടെ അതിൽ നിന്നും പിന്മാറുകയായിരുന്നു

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധ നേടിയ ദമ്പതികൾ ആണ് മഞ്ജു പത്രോസും സുനിച്ചനും. വളരെ പെട്ടന്ന് തന്നെ തങ്ങളുടെ പ്രകടനത്തിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടാൻ ഇവർക്ക് കഴിഞ്ഞു. ശേഷം മഞ്ജു പിന്നെയും അഭിനയത്തിൽ സജീവമാകുകയായിരുന്നു. മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഹാസ്യ പരുപാടിയിൽ മഞ്ജുവും പ്രധാന വേഷത്തിൽ എത്താൻ തുടങ്ങി. മഞ്ജു കൂടുതൽ ശ്രദ്ധ നേടിയതോടെ താരം സിനിമയിലേക്കും എത്തുകയായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വരെ സ്ക്രീൻ പങ്കിടാൻ വളരെ പെട്ടന്ന് തന്നെ മഞ്ജുവിന് ഭാഗ്യം ലഭിച്ചു. ഇന്നും മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. ബ്ളാക്കീസ് എന്ന പേരിൽ സ്വന്തമായി ഒരു യൂട്യൂബ് ചാനലും മഞ്ജു ഇന്ന് നടത്തുന്നുണ്ട്.

ഇപ്പോഴിതാ ഒരു പരുപാടിയിൽ പങ്കെടുത്തപ്പോൾ മഞ്ജു പങ്കുവെച്ച തന്റെ വിശേഷങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വെറുതെ അല്ല ഭാര്യ എന്ന റീലിറ്റി ഷോയിൽ കൂടി ആണ് മഞ്ജു മിനിസ്ക്രീനിലേക്ക് എത്തുന്നത്. അതിനു ശേഷം ആണ് ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കുന്നതും ശേഷം സിനിമയിൽ എത്തുന്നതും എല്ലാം. എന്നാൽ അതിനു മുൻപ് താൻ ഒരു അദ്ധ്യാപിക ആയിരുന്നു എന്നും എന്നാൽ ആ ജോലി താൻ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് മഞ്ജു പരുപാടിയിൽ കൂടി പറഞ്ഞത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, ബിഎഡ് പൂർത്തിയാക്കിയ ഞാൻ കുറെ നാൾ അധ്യാപികയായി ജോലി നോക്കിയിരുന്നു. എന്നാൽ ഞാൻ അത്ര നല്ല ഒരു അദ്ധ്യാപിക അല്ല എന്ന് കുറച്ച് നാളുകൾ കൊണ്ട് എനിക്ക് തന്നെ തോന്നി തുടങ്ങി.

 

പുസ്തകത്തിൽ ഉള്ള കാര്യങ്ങൾ മനഃപാഠം ആക്കി കുട്ടികൾക്ക് മുന്നിൽ പറഞ്ഞു കേൾപ്പിക്കുന്നത് മാത്രം അല്ലല്ലോ ഒരു നല്ല അദ്ധ്യാപിക എന്ന് പറഞ്ഞാൽ. എന്നാൽ ഞാൻ അങ്ങനെ ഒരു നല്ല അദ്ധ്യാപിക ആണെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിരുന്നില്ല. അങ്ങനെ ഞാൻ ആ ജോലി വേണ്ടെന്നു വെയ്ക്കുകയായിരുന്നു എന്നും മഞ്ജു പറഞ്ഞു. അതിനു ശേഷമാണ് മത്സരിക്കാൻ വേണ്ടി വെറുതെ അല്ല ഭാര്യയിൽ എത്തുന്നത് എന്നും അളിയൻ വേഴ്സ് അളിയനിൽ അഭിനയിച്ചതാണ് തനിക്ക് വലിയ വഴിത്തിരിവ് ഉണ്ടാക്കിയത് എന്നും മഞ്ജു പറഞ്ഞു.