ദിലീപും മഞ്ജു വാര്യരും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു?

ഒരുകാലത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരർ ആയ താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. സിനിമയിൽ സജീവമായി നിന്ന സമയത്ത് ആയിരുന്നു ദിലീപ് മഞ്ജുവിനെ വിവാഹം കഴിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ആ സമയത്ത് മഞ്ജു. എന്നാൽ വിവാഹം കഴിഞ്ഞതോടെ താരം സിനിമ തന്നെ ഉപേക്ഷിച്ചിരുന്നു. എന്നാൽ ദിലീപ് അഭിനയവും മറ്റുമായി സിനിമയിൽ തന്നെ സജീവമായിരുന്നു. ഇരുവരും ഒന്നിച്ച് ദാമ്പത്യ ജീവിതം നയിക്കുമ്പോൾ തന്നെ പല തരത്തിൽ ഉള്ള ഗോസിപ്പുകൾ ആണ് ഇവരെ കുറിച്ച് വന്നത്. ഇരുവരുടെയും ദാമ്പത്യം അത്ര സുഖകരം അല്ലെന്നും ഇരുവരും വിവാഹമോചിതർ ആകാൻ പോകുകയാണ് എന്നും തരത്തിലെ വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. ആദ്യം ഇരുവരുടെയും ആരാധകർ കരുതിയിരുന്നത് പ്രചരിക്കുന്നത് ഒക്കെ വെറും ഗോസിപ്പുകൾ മാത്രം ആണ് എന്നാണ്. എന്നാൽ ആരാധകരെ പോലും അതിശയപ്പെടുത്തികൊണ്ട് ആണ് പതിനാലു വര്ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും അവസാനിപ്പിച്ചത്. ഇവരുടെ മകൾ മീനാക്ഷി അച്ഛന് ഒപ്പം പോകണം എന്ന് പറഞ്ഞതോടെ വീടും ഗോസിപ്പ് കോളങ്ങളിൽ ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ച് നടക്കുവാൻ തുടങ്ങിയിരുന്നു.

എന്നാൽ 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. ദിലീപിന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ തവണ ചേർത്ത് പറയപ്പെട്ട പേര് ആയിരുന്നു കാവ്യയുടേത്. കാവ്യയെ ദിലീപ് വിവാഹം കഴിച്ചതോടെ പ്രചരിച്ച കഥകൾ ഒന്നും ഗോസിപ്പ് ആയിരുന്നില്ല എന്ന് പ്രേക്ഷകരും വിശ്വസിച്ചിരുന്നു. ദിലീപ് വീണ്ടും വിവാഹിതൻ ആയെങ്കിലും മഞ്ജുവിന്റെയും ദിലീപിന്റെയും കാര്യങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താൽപ്പര്യം ആണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ വെച്ച് അവതാരകൻ ദിലീപിനോട് ചോദിച്ചിരുന്നു ഒരു ചിത്രം വന്നാൽ അതിൽ മഞ്ജു ഉണ്ടെങ്കിൽ മഞ്ജുവിനൊപ്പം അഭിനയിക്കുമോ എന്ന്, എന്നാൽ ആ കഥാപാത്രത്തിന് മഞ്ജു അത്യാവശ്യം ആണെന്ന് തോന്നിയാൽ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതിൽ തനിക്ക് താൽപ്പര്യകുറവ് ഇല്ലെന്നും മഞ്ജു നല്ല ഒരു നടിയാണെന്നും ആണ് ദിലീപ് പറഞ്ഞ മറുപടി. എന്നാൽ ഇതേ ചോദ്യം മഞ്ജുവിനോട് ചോദിച്ചപ്പോൾ അതിനു മറുപടി പറയാൻ താൽപ്പര്യം ഇല്ലായെന്നു പറഞ്ഞു മഞ്ജു ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഇതാ ദിലീപും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്ന ഒരു ചിത്രം വരാൻ പോകുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. സിനിമ നിരൂപകൻ ആയ പെല്ലിശ്ശേരി. ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് പെല്ലിശ്ശേരി ഈ കാര്യം വ്യക്തമാക്കിയത്. മീനാക്ഷിയുടെ വിവാഹത്തിന് മുൻപ് തന്നെ അത് സംഭവിക്കുമെന്നും ഇരുവരും ചേർന്ന് മീനാക്ഷിക്ക് നൽകുന്ന ഒരു സമ്മാനം ആണ് ആ ചിത്രം എന്നും തന്റെ സുഹൃത്ത് ആണ് ആ ചിത്രം സംവിധാനം ചെയ്യുന്നത് എന്നുമാണ് പെല്ലിശ്ശേരി പറഞ്ഞത് എന്നുമാണ് വാർത്തകൾ പറയുന്നത്. എന്നാൽ ഇതിൽ എത്രത്തോളം യാഥാർഥ്യം ഉണ്ടെന്നുള്ളത് വരുന്ന ദിവസങ്ങളിൽ അറിയാൻ കഴിയും.