വളരെ നല്ലൊരു മനുഷ്യൻ ആണ് സുരേഷേട്ടൻ, അദ്ദേഹത്തിന്റെ കുടുംബം തീർച്ചയായും ഭാഗ്യം ചെയ്തവരാണ്

മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സുരേഷ് ഗോപി, തന്റെ പ്രവർത്തികൾ കൊണ്ട് മലയാളികളുടെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹം അഭിനയിച്ച സിനിമകളും നെഞ്ചിൽ കൊണ്ട്മ നടക്കുന്നവരാണ് മലയാളികൾ, മഞ്ജു വാര്യരും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച് വൻ വിജയമായി മാറിയ  ചിത്രമാണ് കളിയാട്ടം, രണ്ടു സൂപ്പർ താരങ്ങൾ ഒന്നിച്ചഭിനയിച്ച ഈ ചിത്രം ഇന്നും മലയാളികൾ നെഞ്ചിൽ കൊണ്ട് നടക്കുകയാണ്, ഇപ്പോൾ ചിത്രത്തിനെ കുറിച്ചും നടൻ സുരേഷ് ഗോപിയെക്കുറിച്ചും മഞ്ജു പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നത്, സുരേഷേട്ടനോട് എനിക്ക് വലിയ ബഹുമാനമാണ്, വലിയൊരു മനസ്സിനുടമയാണ് അദ്ദേഹം എന്നാണ് മഞ്ജു പറയുന്നത്, സുരേഷേട്ടന്റെ കുടുംബത്തിൽ ഉള്ളവർ ഭാഗ്യം ചെയ്തവരാണ് എന്നും താരം പറയുന്നു. സുരേഷേട്ടന്റെ അഭിനയ മികവാണ് കളിയാട്ടം സിനിമയുടെ ജീവൻ എന്നാണ് മഞ്ജു പറയുന്നത്. കളിയാട്ടം സിനിമയെക്കുറിച്ച് ഓർത്താൽ എന്റെ മനസ്സിലേക്ക് ഓടി വരുന്നത് അതിലെ ഗാനങ്ങൾ ആണ്. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ ആണ് സിനിമയിൽ ഉള്ളത്. ആ ഗാന രംഗങ്ങളിൽ അഭിനയിച്ചത് വലിയൊരു ഭാഗ്യമായി താൻ കാണുന്നു എന്നും താരം വ്യക്തമാക്കി.

1965-ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോൾ ബാലതാരമായാണ്‌ സുരേഷ് വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് 1986-ൽ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നൽ’ എന്ന സിനിമയിൽ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടർന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തി. അതിൽ ശ്രദ്ധേയമായത് മോഹൻലാൽ നായകനായ ഇരുപതാം നൂറ്റാണ്ട് , രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വേഷങ്ങളാണ്.

1994-ൽ കമ്മീഷണർ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പർ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രൻ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തിൽ മലയാളികൾ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങൾക്ക് ജന്മം നൽകി. ലേലം എന്ന സിനിമയിലെ സ്റ്റീഫൻ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോർ, പത്രം എന്നീ സിനിമകളും വൻ വിജയമായിരുന്നു. 1997-ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.