വിജയം എന്നാൽ അതാണ്, ഞാൻ അങ്ങനെയേ കാണുന്നുള്ളൂ അതിനെയൊക്കെ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നായികനടിയാണ് മഞ്ജു വാര്യർ. നിരവധി ചിത്രങ്ങളിൽ ആണ് താരം ശ്രദ്ധേയമായ വേഷം ചെയ്തത്. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തത്തോട് ആയിരുന്നു മഞ്ജു വിവാഹിത ആകുന്നത്. വിവാഹത്തോടെ കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും ശക്തമായ തിരിച്ച് വരവാണ് താരം നടത്തിയത്. ഒരു പക്ഷെ മലയാള സിനിമയിൽ ഇന്ന് വരെ മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണം ആണ് മഞ്ജുവിന്റെ തിരിച്ചുവരവിൽ ആരാധകർ നൽകിയത്. സാധാരണ ഒരു നായിക നടി ഇടവേളയ്ക്ക് ശേഷം തിരിച്ച് വരുമ്പോൾ അവർക്ക് ലഭിക്കുന്നത് കൂടുതലും ‘അമ്മ വേഷങ്ങളും കാരക്ടർ റോളുകളും ആയിരിക്കും. എന്നാൽ പതിനാലു വർഷങ്ങളിൽ കൂടുതൽ സിനിമയിൽ നിന്ന് വിട്ട് നിന്നിട്ടും തിരിച്ചുവരവിൽ മഞ്ജുവിനെ കാത്തിരുന്നത് നായിക വേഷങ്ങൾ തന്നെയാണ്. അതും ശക്തമായ കഥാപാത്രങ്ങൾ. വളരെ പെട്ടന്ന് തന്നെയാണ് മഞ്ജു വീണ്ടും മലയാള സിനിമയുടെ ഭാഗമായി മാറിയത്.തുടക്ക കാലത്തിനു മഞ്ജുവിന് ലഭിച്ചതിന്റെ നൂറിരട്ടി സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന്റെ രാണ്ടാം വരവിൽ ആരാധകരിൽ നിന്ന് ലഭിക്കുന്നത്.

വിവാഹ മോചിത ആയതോടെ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന മഞ്ജു  വീണ്ടും അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുകയായിരുന്നു. പതിനാല് വര്ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു കല്യാൺ ജൂവല്ലറിയുടെ പരസ്യത്തിൽ അഭിനയിച്ച് കൊണ്ടാണ് തന്റെ തിരിച്ച് വരവ് നടത്തിയത്. പിന്നീട് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമയിലേക്കും തിരിച്ച് വന്നത്. നിരവധി നല്ല ചിത്രങ്ങൾ ആണ് പിന്നീട് മഞ്ജുവിനെ കാത്തിരുന്നത്. മലയാള സിനിമയിലെ തന്നെ ചരിത്രം കുറിച്ച് ചിത്രങ്ങൾ ആയ ലുസിഫെറിലും മരക്കാറിലും എല്ലാം അഭിനയിക്കാൻ മഞ്ജുവിന് കഴിഞ്ഞു. ഇന്ന് പ്ലേ സ്ത്രീകൾക്കും ഒരു പ്രചോദനം ആണ് മഞ്ജു വാര്യർ എന്ന നടി. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും ചിരിച്ച് കൊണ്ട് നേരിടുന്ന മഞ്ജു സ്ത്രീകൾക്ക് മാത്രമല്ല പലപ്പോഴും പുരുഷന്മാർക്കും പ്രചോദനം ആണ്.

ഇപ്പോഴിതാ എന്താണ് ജീവിതത്തിന്റെ വിജയം എന്ന് മഞ്ജു ഒരു അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ, എന്താണ് വിജയകരമായ ജീവിതം എന്നതിന് ഒരു ഡഫനിഷൻ ഒന്നും ഇല്ലെന്നും ഒരു ദിവസത്തിന്റെ അവസാനം യാതൊരു ടെൻഷനും ഇല്ലാതെ സുഖമായി കിടന്നു ഉറങ്ങാൻ നമുക്ക് കഴിയുന്നുണ്ടെങ്കിൽ അതൊക്കെ തന്നെയാണ് ജീവിതത്തിന്റെ വിജയം എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ മനസ്സിന് സമാധാനം ഉണ്ടെങ്കിൽ തന്നെ നമ്മുടെ ജീവിതം വിജയകരമാണെന്നും മഞ്ജു പറയുന്നു.

 

Leave a Comment