ചേച്ചി ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ് ഇത്

തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികമാരിൽ ഒരാൾ ആണ് ശോഭന. ഒരു കാലത്ത് മലയാള സിനിമയിൽ അരങ്ങു വാണിരുന്ന താരമായിരുന്നു ശോഭന, നിരവധി സിനിമകൾ ആണ് ശോഭന മലയാളികൾക്ക് സമ്മാനിച്ചത്, ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഇപ്പോഴും കുറയുന്നില്ല. ശോഭനയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എപ്പോഴും താൽപ്പര്യമാണ്. നടി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം, നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയും ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കാറുണ്ട്. ടെലിവിഷൻ പരിപാടികളിലും മറ്റും ശോഭന അഥിതി ആയി എത്തുമ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് താരത്തിന് ലഭിക്കാറുള്ളത്.

പലപ്പോഴും പൊതുവേദികളിൽ വെച്ച് ആരാധകർ പകർത്തുന്ന ശോഭനയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ വളരെ പെട്ടന്ന് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ടെലിവിഷൻ പരുപാടിയിൽ പങ്കെടുത്തപ്പോൾ ശോഭനയും മഞ്ജു വാര്യരും തമ്മിൽ നടത്തിയ രസകരമായ ഒരു സംഭാക്ഷണം ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇരുവരും തമ്മിൽ നടത്തിയ സംഭാക്ഷണത്തിനിടയ്ക്ക് ശോഭന മഞ്ജു വാര്യരോട് ചോദിക്കുന്ന ഒരു ചോദ്യവും അതിനു മഞ്ജു നൽകുന്ന മറുപടിയും ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ടുണ്ടോ എന്നാണ് ശോഭന മഞ്ജുവിനോട് ചോദിക്കുന്ന ചോദ്യം. അതിനു മഞ്ജുവിന്റെ ഉത്തരം ഇങ്ങനെ ആയിരുന്നു, ഒരു മലയാളികളോടും ചേച്ചി ഇത്തരത്തിൽ ഉള്ള ഒരു ചോദ്യം ചോദിക്കരുത് എന്നാണ് മഞ്ജു കൈകൾ കൂപ്പിക്കൊണ്ട് ശോഭനയോട് പറഞ്ഞത്.

ഒരു മലയാളിയോടും ചേച്ചി ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ് ഇതെന്നും, എന്നെ സംബന്ധിച്ചിടത്തോളം ആ ചിത്രം എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല എന്നും അത്രത്തോളം തവണ ആണ് ഞാൻ ആ ചിത്രം കണ്ടിരിക്കുന്നത് എന്നുമാണ് മഞ്ജു പറഞ്ഞ മറുപടി. വേദിയിൽ മണിച്ചിത്രത്താഴിലെ ഒരു ഗാനരംഗം മത്സരാർത്ഥികൾ അവതരിപ്പിച്ചതിന് പിന്നാലെ ആണ് ഇരുവരും തമ്മിൽ ഇത്തരത്തിൽ ഒരു സൗഹൃദ സംഭാഷണം നടത്തിയത്.