അതിന് ശേഷം അവൾ ചെന്നൈയിൽ നിന്ന് വന്നിട്ടില്ല, അവൾ അവിടെ വേറൊരു ലോകത്താണ്


പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മഞ്ജിമ മോഹൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച പല താരങ്ങളും പിന്നീട് സിനിമയിൽ നായികയായും നായകനായും ഒക്കെ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ച താരം ആയിരുന്നു മഞ്ജിമ. ചെറുപ്പത്തിൽ മഞ്‌ജിമ അവതരിപ്പിച്ച കഥാപാത്രങ്ങൾക്ക് ഇന്നും ആരാധകർ ഏറെ ആണ്. നിരവധി സിനിമകളിൽ കൂടി മഞ്ജിമ ബാലതാരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. അതിൽ ഒന്ന് ആണ് പ്രിയം.

അതിനു ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വർഷങ്ങൾക് ഇപ്പുറം നായികയായി എത്തുകയായിരുന്നു. നിവിൻ പോളി നായകനായി എത്തിയ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ കൂടി ആണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം മിഖായേൽ എന്ന ചിത്രത്തിലും താരം നായികയായി എത്തിയെകിലും പിന്നീട് തമിഴിലേക്ക് കടക്കുകയായിരുന്നു മഞ്ജിമ.

തമിഴിൽ നിരവധി സിനിമകൾ ചെയ്ത മഞ്ജിമ അടുത്തിടെ ആണ് വിവാഹിത ആയത്. തമിഴ് നടൻ ഗൗതം കാർത്തിക്കിനെ ആണ് താരം വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. ഇപ്പോഴിതാ താരത്തിനെ കുറിച്ച് താരത്തിന്റെ പിതാവ് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിപിൻ മോഹന് പറഞ്ഞത് ഇങ്ങനെ, തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോയതോടെ മഞ്ജിമ ചെന്നൈയിൽ സ്ഥിരതാമസം ആക്കുകയായിരുന്നു.

അതിനു ശേഷം അവൾ പിന്നെ കേരളത്തിലേക്ക് മടങ്ങി വന്നില്ല. അവിടെ അവളുടെ മാനേജരും ആയയും ഒക്കെ ആയി വേറെ ഒരു ലോകത്തിൽ ആയിരുന്നു അവൾ. അതിനിടയിൽ ആണ് അവൾക്ക് ഒരു ആക്‌സിഡന്റ് പറ്റുന്നത്. ആറ് മാസത്തോളം അവൾ വാക്കറിൽ ആയിരുന്നു. ഈ സമയത്ത് ആണ് അവൾ ഗൗതമുമായി അടുക്കുന്നത്. അവൾക്ക് ഒരു പ്രണയം ഉണ്ടെന്നു അവൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ ഒക്കെ പറയുകയും ചെയ്തു.

കാരണം നമ്മൾ എതിർത്താലും അവൾ അവനെ കെട്ടും. ഇന്നത്തെ കാലം അങ്ങനെ ആണ്. അത് കൊണ്ട് എതിർക്കാൻ ഒന്നും ഞങ്ങൾ തയാറായില്ല. കാർത്തിക്ക് നല്ല പയ്യൻ ആണ്. യാതൊരു ദുശീലവും അവനു ഇല്ല എന്നും വിപിൻ മോഹൻ പറഞ്ഞു. അടുത്തിടെ ആണ് മഞ്ജിമയുടെ വിവാഹംകഴിഞ്ഞത്. വിവാഹ ചിത്രങ്ങൾ പുറത്ത് വന്നതോടെ ആണ് താരത്തിന്റെ ആരാധകർ പോലും വിവാഹ വാർത്തയെ കുറിച്ച് അറിയുന്നത്.