കുറച്ച് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ട ഷാരോണിനെകുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയ മുഴുവൻ, ഷാരോണിന്റെ സുഹൃത്ത് ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നല്കിയതിനെത്തുടർന്നാണ് ഷാരോൺ മരണപ്പെട്ടത്, അന്ധവിശ്വാസിത്തിന്റെ പേരിലാണ് ഷാരോൺ മരണപ്പെട്ടത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ, ജാതക ദോഷം അകറ്റാൻ വേണ്ടി ഗ്രീഷ്മ കരുതി കൂട്ടി ചെയ്തതാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ സിനിഫിൽ എന്ന ഗ്രുപ്പിൽ വന്നൊരു പോസ്റ്റാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ഇന്നത്തെ കാലത്തു ജ്യോതിഷത്തിലെ ആദ്യ ഭർത്താവ് /ഭാര്യ യുടെ ദുർമരണത്തിനു പരിഹാരം തേടി അലയുന്നവർ “മണിയറയിൽ അശോകൻ “എന്ന സിനിമ ഒരു വട്ടം കാണണം. അതിനുള്ള പ്രതിവിധി വളരെ നന്നായി കാണിച്ചു തരുന്ന സിനിമക്ക് ചിലപ്പോ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞെങ്കിലോ എന്നാണ് ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ച് ദാസ് അഞ്ജലി കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാൽ, മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആദ്യം വിവാഹം കഴിക്കുന്നയാൾ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെൺകുട്ടിയുടെ കൂടുതൽ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോൺ വെട്ടുകാട് പള്ളിയിൽ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്‍റെ ബന്ധുക്കൾ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയിൽ നിന്ന് ഷാരോൺ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത.
വീട്ടിൽ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോൾ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെൺകുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളിൽ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരിൽ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.