പാവാട സിനിമയിലേക്ക് ക്ഷണിച്ചപ്പോൾ ശോഭന അത് നിരസിച്ചു

മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് സജീവമായി നിൽക്കുന്ന താരമാണ് മണിയൻപിള്ള രാജു. വർഷങ്ങൾ കൊണ്ട് മലയാള  സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം നൂറിൽ അധികം ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. നായകനായും വില്ലനായും ഹാസ്യ നടനായും എല്ലാം മണിയൻപിള്ള രാജു പ്രേഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിൽ നായകനായി ആയിരുന്നു താരത്തിന്റെ തുടക്കം. സുധീർ കുമാർ ആയിരുന്നു താരം ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിൽ ആയിരുന്നു പിന്നീട് അറിയപ്പെടാൻ തുടങ്ങിയത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. ഇന്ന് മലയാള സിനിമയിൽ മണിയൻപിള്ള രാജു എന്ന താരം നടൻ മാത്രമല്ല, മറിച്ച് നിർമ്മാതാവ് കൂടിയാണ്. തന്റെ വിശേഷങ്ങൾ എല്ലാം യാതൊരു മടിയും കൂടാതെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇത്തരത്തിൽ മണിയൻ പിള്ള രാജു പറഞ്ഞ കാര്യങ്ങൾ  ആണ് ശ്രദ്ധ നേടുന്നത്. മണിയൻ പിള്ള രാജു പ്രിത്വിരാജിനെ നായകനാക്കി നിർമ്മിച്ച ചിത്രം ആയിരുന്നു പാവാട. ചിത്രത്തിൽ അനൂപ് മേനോൻ, നെടുമുടി വേണു, മിയ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിലേക്ക് നടി ശോഭനയെ ഒരു വേഷത്തിനായി ക്ഷണിച്ചപ്പോൾ ശോഭന അത് സ്നേഹപൂർവ്വം നിരസിച്ചു എന്നാണ് മണിയൻ പിള്ള രാജു പറഞ്ഞത്. ശോഭന പങ്കെടുത്ത ഒരു പരുപാടിയിൽ വെച്ചാണ് മണിയൻ പിള്ള രാജു ഈ കാര്യം വ്യക്തമാക്കിയത്. ശോഭനയെ ഒരു കഥാപാത്രത്തിന് വേണ്ടി ക്ഷണിച്ചപ്പോൾ ആ അവസരം ശോഭന സ്നേഹത്തോടെ നിരസിച്ചുവെന്നും ശോഭനയ്ക്ക് ചെന്നൈ വിട്ട് വരുന്നത് മടിയായത് കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്.

എന്നാൽ ഇതിനു മറുപടി ശോഭനയും നൽകുകയായിരുന്നു. തനിക്ക് അവിടെ ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ടെന്നും അതിനാൽ ആണ് അവസരം നിഷേധിക്കേണ്ടി വന്നത് എന്നുമാണ് ശോഭന പറഞ്ഞത്. സിനിമയ്ക്ക് വേണ്ടി വന്നു അടുത്തമാസത്തെ ഡേറ്റ് ഫുൾ വേണമെന്നൊക്കെ പറയുമ്പോൾ തന്നെ സംബന്ധിച്ചിടത്തോളം പെട്ടന്ന് അതിനു കഴിയില്ല എന്നും ഒരുപാട് കമ്മിറ്റ്മെന്റ്സ് തനിക്ക് ഉണ്ടെന്നുമാണ് ശോഭന നൽകിയ മറുപടി.