എന്ത് കൊണ്ടാണ് മണിക്കുട്ടൻ തഴയപ്പെടുന്നത് എന്ന് അറിയാമോ


പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് മണിക്കുട്ടൻ. മിനിസ്‌ക്രീനിലൂടെ വന്നു ബിഗ് സ്‌ക്രീനിൽ എത്തിയ താരം നിരവധി ആരാധകരെ ആണ് ആണ് കുറഞ്ഞ സമയം കൊണ്ട് സ്വന്തമാക്കിയത്. കായംകുളം കൊച്ചുണ്ണിയിലെ കൊച്ചുണ്ണിയിൽ കൂടി ആണ് താരം ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയത്. അതിനു ശേഷം ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി ആണ് മണിക്കുട്ടൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചത്. ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ താരം സിനിമയിൽ അവതരിപ്പിച്ചു.

ബിഗ് ബോസ്സിൽ എത്തിയതോടെ താരത്തിന് ആരാധകർ ഇരട്ടിയായി എന്ന് പറയാം. എന്നാൽ ബിഗ് ബോസ്സിൽ വിജയിയായി പുറത്തിറങ്ങിയെങ്കിലും വലിയ രീതിയിൽ ഉള്ള അവസരങ്ങൾ ഒന്നും മണികുട്ടന് സിനിമയിൽ നിന്ന് കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ താരത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആൻസി വിഷ്ണു എന്ന ആരാധിക ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാള സിനിമ ഇനിയും വേണ്ടും വിധം ഉപയോഗിച്ചിട്ടില്ലാത്ത ഒരു നടനാണ് മണിക്കുട്ടൻ എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു കള്ള ചിരിയോടെ മലയാളികളുടെ മനസിലേക്ക് മകനായോ കാമുകനായോ സഹോദരനയോ കൂട്ടുകാരനായോ കടന്നു വന്ന ഒരു നാട്ടുംപ്പുറത്ത്ക്കാരൻ പയ്യൻ. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടൻ സിനിമയിലേക്ക് എത്തുന്നത്.

സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത കായംകുളം കൊച്ചുണ്ണിയിലൂടെ മണിക്കുട്ടൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. ബിഗ്‌ബോസ് ഷോയിലൂടെ കൂടുതൽ ജനപ്രിയനായി മാലാളികൾക്കിടയിൽ മാറുകയായിരുന്നു. കഴിവുള്ള നടനായിരുന്നിട്ട് കൂടി മണിക്കുട്ടൻ തഴയപെടുന്നത് എന്താകും എന്ന് ഒരുപാട് ആലോചിച്ചിട്ടുണ്ട്. മലയാള സിനിമ പക്ഷപാതം കാണിക്കുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയത് മണിക്കുട്ടന്റെ കാര്യത്തിലാണ്. കൂടുതൽ സിനിമകളിൽ തിളങ്ങാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു എന്നുമാണ് പോസ്റ്റ്.

ഞാൻ ആലോചിക്കാറുള്ളത് ഇവരൊക്കെ എങ്ങനെയാവും ജീവിക്കുന്നത് എന്നാണ്?  സിനിമകളും ഇല്ല, വേറെ ജോലിക്കും പോവാൻ പറ്റില്ല, ചോട്ടാമുംബൈയിലെ സൈനു. മാമാങ്കത്തിൽ കിട്ടിയ വേഷം അടിപൊളി ആക്കിയിരുന്നു, കായംകുളം കൊച്ചുണ്ണി എന്ന് കേട്ടാൽ മനസ്സിൽ ആദ്യം തെളിയുന്ന മുഖം, ബോയ്ഫ്രണ്ട് നല്ല സിനിമ ആയിരുന്നു. ബിഗ് ബോസ് വിന്നർ ആയിട്ടും എന്തായിരിക്കും സിനിമ കിട്ടാത്തത്. ബിഗ് ബോസ്സിൽ വന്ന പോപ്പുലർ ആയ മറ്റു പലരുടേം സിനിമകൾ നിന്ന് പോയി എന്നും കേട്ടാരുന്നു തുടങ്ങിയ കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.