പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ആ കണ്ടുമുട്ടൽ, ചിത്രങ്ങളുമായി മണിക്കുട്ടൻ

പ്രേഷകരുടെ ഏറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടൻ. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയ ലോകത്തിൽ സജീവമാണ് താരം. മിനിസ്‌ക്രീനിൽ കൂടി എത്തി ബിഗ്ഗ് സ്ക്രീനിലും ഇടം നേടിയ മണിക്കുട്ടൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വർഷങ്ങൾക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൊച്ചുണ്ണിയായി എത്തി പ്രേക്ഷകരെ അഭ്യാസ പ്രകടനങ്ങൾ കാണിച്ച് വിസ്മയിപ്പിച്ച താരം പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞു. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് ഇടവേളകൾ എടുത്താണ് താരം ഓരോ സിനിമയും ചെയ്തിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ മണികുട്ടനും എത്തിയിരുന്നു. മികച്ച പ്രകടനങ്ങൾ ആണ് താരം ആദ്യം മുതൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചത്. ഏതൊരു കാര്യത്തിലും തന്റെ അഭിപ്രായം തുറന്ന് പറയുന്നതിലും ഗെയിം കളിക്കുന്നതിലും മണിക്കുട്ടൻ മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു.

മികച്ച പിന്തുണയും താരത്തിന് പരിപാടിയിൽ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. ഒടുവിൽ പരിപാടിയുടെ ടൈറ്റിൽ വിന്നറായും മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മികച്ച പിന്തുണയാണ് പരുപാടിയിൽ നിന്നും പുറത്ത് വന്നതിനു ശേഷവും മണികുട്ടന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയയി കൂടി മണിക്കുട്ടൻ പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ മണിക്കുട്ടൻ പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മണികുട്ടനും ലക്ഷ്മി ഗോപാല സ്വാമിയും അമ്മയും മകനുമായി അഭിനയിച്ച ചിത്രം ആണ് ബോയ് ഫ്രണ്ട്. ചിത്രം പുറത്തിറങ്ങി നീണ്ട പതിനാറു വർഷങ്ങൾക്ക് ശേഷം വീണ്ടും താൻ ലക്ഷ്മി ഗോപാലസ്വാമിയെ കണ്ടുമുട്ടിയതിന്റെ ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

‘ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം’ എന്ന തലക്കെട്ടോടെയാണ് ലക്ഷ്മി ഗോപാല സ്വാമിക്കൊപ്പമുള്ള ചിത്രങ്ങൾ മണിക്കുട്ടൻ പങ്കുവെച്ചത്. ചിത്രം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്.

Leave a Comment