വിവാഹ വേദിയിൽ മനസ്സ് തുറന്ന് മണിക്കുട്ടൻ

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മണിക്കുട്ടൻ. വർഷങ്ങൾ കൊണ്ട് തന്നെ അഭിനയ ലോകത്തിൽ സജീവമാണ് താരം. മിനിസ്‌ക്രീനിൽ കൂടി എത്തി ബിഗ്ഗ് സ്ക്രീനിലും ഇടം നേടിയ മണിക്കുട്ടൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. വർഷങ്ങൾക് മുൻപ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കൊച്ചുണ്ണിയായി എത്തി പ്രേക്ഷകരെ അഭ്യാസ പ്രകടനങ്ങൾ കാണിച്ച് വിസ്മയിപ്പിച്ച താരം പിന്നീട് സിനിമയിലേക്കും എത്തുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ കുറഞ്ഞ സമയം കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞു. എന്നാൽ കുറച്ച് നാളുകൾ കൊണ്ട് ഇടവേളകൾ എടുത്താണ് താരം ഓരോ സിനിമയും ചെയ്തിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് സീസൺ 3 യിൽ മത്സരാർത്ഥിയായ മണികുട്ടനും എത്തിയിരുന്നു. മികച്ച പ്രകടനങ്ങൾ ആണ് താരം ആദ്യം മുതൽ തന്നെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചത്. ഏതൊരു കാര്യത്തിലും തന്റെ അഭിപ്രായം തുറന്ന് പറയുന്നതിലും ഗെയിം കളിക്കുന്നതിലും മണിക്കുട്ടൻ മുൻ പന്തിയിൽ തന്നെ ഉണ്ടായിരുന്നു.

മികച്ച പിന്തുണയും താരത്തിന് പരിപാടിയിൽ പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. ഒടുവിൽ പരിപാടിയുടെ ടൈറ്റിൽ വിന്നറായും മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മികച്ച പിന്തുണയാണ് പരുപാടിയിൽ നിന്നും പുറത്ത് വന്നതിനു ശേഷവും മണികുട്ടന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സോഷ്യൽ മീഡിയയി കൂടി മണിക്കുട്ടൻ പങ്കുവെക്കുന്ന തന്റെ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും മികച്ച പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന അനൂപ് കൃഷ്ണന്റെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മണിക്കുട്ടൻ ഉൾപ്പെടെ ഉള്ള താരങ്ങൾ വിവാഹത്തിന് പങ്കെടുത്തിരുന്നു. വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ മണികുട്ടനോട് താരത്തിന്റെ വിവാഹം ഇനി എന്നാണ് എന്ന ചോദ്യം മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉയർന്നിരുന്നു. മണിക്കുട്ടൻ നൽകിയ മറുപടി ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ഇന്നിപ്പോൾ അനൂപിന്റെ വിവാഹ സന്ധ്യ കഴിക്കാം, അതിനു ശേഷം നമുക്ക് എന്റെ വിവാഹത്തെ കുറിച്ച് ആലോചിക്കാം. വിവാഹം എന്നൊക്കെ പറയുന്നത് ഒരു സമയത്ത് നടക്കുന്ന ഒന്നാണ്. അനൂപിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ വന്നത് പോലെ എന്റെ ജീവിതത്തിലും എപ്പോഴെങ്കിലും ആരെങ്കിലും വരും. വിവാഹ ആലോചനകൾ ഒക്കെ നടക്കുന്നുണ്ട്. എന്നാൽ ഒന്നും ഉറപ്പിക്കാറായിട്ടില്ല. വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയെ പറ്റി എനിക്ക് വലിയ സങ്കൽപ്പങ്ങൾ ഒന്നും ഇല്ല. ഞാൻ ആരാണെന്നും എന്റെ ജോലി എന്താണെന്നും മനസ്സിലാക്കി നിൽക്കുന്ന ഒരാൾ ആയിരിക്കണം എന്ന പ്രതീക്ഷ മാത്രമേ എനിക്ക് ഉള്ളു എന്നും മണിക്കുട്ടൻ പറഞ്ഞു.