ഇന്നും മണിച്ചിത്രത്താഴിന്റെ യഥാർത്ഥ കഥ മനസ്സിലാക്കാതെ ആണ് പലരും ചിത്രം കാണുന്നത്


1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മലയാള സിനിമ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലെർ മൂവി എന്ന് നിസംശയം പറയാൻ കഴിയാവുന്ന ചിത്രം. ഒരു പക്ഷെ പലരും ഇന്നും എട്ടാമത്തെ അത്ഭുതം ആയി പോലും മണിച്ചിത്രത്താഴിനെ വിശേഷിപ്പിക്കുന്നുണ്ട്. കാരണം ഓരോ തവണ കാണുമ്പോഴും ഓരോ പുതിയ കാര്യങ്ങൾ ആണ് പ്രേക്ഷകർക്ക് ചിത്രത്തിൽ നിന്ന് കണ്ടെത്താൻ കഴിയുന്നത്.

മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിയും ഹൊററും ഒരേ രീതിയിൽ ഇണക്കിച്ചേർത്ത് കൊണ്ടാണ് മണിച്ചിത്രത്താഴ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്, ചിത്രത്തിൽ കുതിരവട്ടം പപ്പു ഒരു ചെറിയ റോളിൽ എത്തുന്നുണ്ട്, ചെറിയ റോൾ ആണ് താരം ചെയ്തത് എങ്കിലും ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ മുഹമ്മദ് അലി കോട്ടപ്പുറത്ത് എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മണിച്ചിത്രതാഴ് 1993 ലെ ക്രിസ്തുമസ് റിലീസ്. ഈ ചിത്രത്തെ കുറിച്ച് അധികം പറയാൻ ഇല്ല, എന്നാലും കുറച്ച് പറയാൻ ഉണ്ട്. ഫാസിൽ ന്റെ സംവിധാനത്തിൽ മധു മുട്ടം ന്റെ തിരക്കഥ യിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, വിനയ പ്രസാദ്, നെടുമുടി വേണു, ഇന്നസെന്റ്, കെ പി സ സി ലളിത, ഗണേഷ് കുമാർ, സുധീഷ്, തിലകൻ, കുതിരവട്ടം പപ്പു, തുടങ്ങിയ ഒരു വലിയ താര നിര തന്നെ ഉണ്ടായിരുന്നു ഈ ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ.

കൂടാതെ ഫാസിൽന്റെ പുറമെ അദ്ദേഹത്തെ അസ്സിസ്റ്റ്‌ ചെയാൻ യൂണിറ്റ് ഡയറക്ടർസ് ആയി, പ്രിയദർശൻ, സിബി മലയിൽ, സിദ്ദിഖ് ലാൽ ലും. ക്യാമറ കൈകാര്യം ചെയ്തത് തന്നെ വേണു, ആനന്ദകുട്ടൻ, സണ്ണി ജോസഫ് തുടങ്ങിയവർ.എം. ജി. രാധാകൃഷ്ണൻ നും, ജോൺസൻ നും സംഗീതവും കൈകാര്യം ചെയ്തു. ഒരു ഇൻഡസ്ട്രിയൽ മെഗാ ഹിറ്റ്‌ ആയിരുന്ന ചിത്രം. ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് മൂവിക്ക് ഉള്ള ദേശിയ അവാർഡ്, മികച്ച നടിക്കുള്ള ദേശിയ അവാർഡ്, സംസ്ഥാന അവാർഡ്, മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച മേക്കപ്പ് മാനുള്ള സംസ്ഥാന തുടങ്ങിയവ ഈ ചിത്രം സ്വന്തമാക്കി.

മധു മുട്ടത്തിന്റെ നോവൽ അതിഗംഭീരം ആയി തന്നെ ഫാസിൽ സ്‌ക്രീനിൽ പ്രെസെന്റ് ചെയ്തു.ശെരിക്കും ഇത് ഒരു ഹോറർ ചിത്രം ആയിരുന്നോ? അല്ല ഒരു ഡ്യൂവൽ പേഴ്സണാലിറ്റി എന്ന മാനസിക സംഘർഷം. ഒരു സൈക്കട്രിക് മൂവി. പക്ഷെ അതെ പോല്ലെ ഒരു ഹോറർ എലമെന്റ് ഉണ്ട് താനും. നകുലനും, ഗംഗയും നാട്ടിൽ ലോട്ട് വരുന്നതും തുടർന്ന് അവർ അവരുടെ തറവാട് ആയ മാടമ്പി യിൽ താമസിക്കാൻ തുടങ്ങനത്തും, നകുലന്റെ അമ്മാവൻ അവിടെത്തെ അവസ്ഥ പറഞ്ഞു മനസ്സിൽ ആകുകയും, അത്‌ വെറും അന്തവിശ്വാസം ആണ് എന്ന് നകുലൻ അമ്മാവനോട് പറയുകയും, അയാൾ അവിടെ തന്നെ താമസിക്കാൻ തീരുമാനികുകയും ചെയുന്നു, കൂടെ കൂട്ടിനു അമ്മാവനും കുടുംബവും അവരുടെ കൂടെ.

ഫസ്റ്റ് ഹാഫ് ഇത് എല്ലാം ചേർന്ന് അവിടെ നടുക്കുന്ന കാര്യങ്ങൾ നമ്മെ കാണിച്ചു തരുന്ന ഫാസിൽ, സെക്കന്റ്‌ ഹാഫ് ന്റെ മുമ്പ് ഡോക്ടർ സണ്ണി യുടെ വരവിൽ ഓടെ കഥ തന്നെ മാറുന്നു,സൈക്കട്രിക് ഡിസ്ഓർഡർ, ഡ്യൂവൽ പേഴ്സണാലിറ്റി ഡിസ്ഓർഡർ എന്ന ഒരു രോഗ അവസ്ഥയെ കൃത്യ ത്തോടെ ഡോക്ടർ സണ്ണി ആരാണ് മാടമ്പിയില്ലേ ആരും കാണാതെ കുടം എരിഞ്ഞു ഓടക്കുന്ന, ക്ലോക്കിന്റെ ചില്ല് പൊട്ടിക്കുന്ന വ്യക്തി ഗംഗ ആണ് എന്ന് സണ്ണി ക് ആദ്യം മേ അറിയാം എന്ന് നമ്മുക്ക് വ്യക്തമായ സത്യം ആണ്. ഇത് അറിയാവുന്ന വേറെ ഒരാൾ കൂടി ഉണ്ട്,നമ്മളെ എല്ലാം ചിരിപ്പിച്ച ഒരു പാത്രം, കാട്ടുപറുപൻ എന്ന ക്യാറക്ടർ ചെയ്ത പപ്പു.

അത്‌ ആരോടും പറയാതെ ഇരിക്കാൻ ആണ് താൻ കാണുന്നത് ഒന്നും സത്യം അല്ല എന്ന് അദ്ദേഹത്തെ മോഹൻലാൽ ന്റെ സണ്ണി അയാളെ പറഞ്ഞ് തെറ്റിതരിപ്പിക്കുന്നത്. പറഞ്ഞാൽ ഗംഗ ആണ് നാഗവല്ലി എന്ന് എല്ലാരും അറിയില്ലേ, അത്‌ കൊണ്ടാണല്ലോ ശ്രീദേവിയെ അങ്ങനെ ചിത്രീകരിച്ചു നാഗവല്ലി ആക്കി പൂട്ടി ഇടുന്നത് ഒക്കെ.അത്‌ എന്തിനാണ് എന്ന് ഉള്ള സത്യവും സണ്ണി പറയുന്നുണ്ട്, അതാണ് നമ്മൾ കേൾക്കുന്നു ശ്രീദേവിയുടെ കരച്ചിൽ. ഒരുപാട് പറയാനുണ്ട്, പക്ഷെ എനിക്കും വായിക്കുന്ന നിങ്ങൾക്കും ഇത് ബോർ അടിക്കും എന്ന് ഉള്ളത് കൊണ്ട് ചുരുക്കുന്നു ഒറ്റക് ഇരുന്ന് കണ്ടാൽ ഇപ്പോളും ഒന്ന് നമ്മളെ പേടിപ്പുകുന്ന ചിത്രം.

അഭിനയിച്ച എല്ലാവരും ഗംഭീറ പ്രകടനം ആക്കി മാറ്റിയ ചിത്രം. ഫാസിൽ ന്റെ സിനിമ കളിൽ ഏറ്റവും നല്ലത് എന്ന് പറയാവുന്ന ചിത്രം. മോഹൻലാൽ ന്റെ യും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. സുരേഷ് ഗോപി യുടെ മികച്ച പ്രകടനം. പിന്നെ ഭാഗ്യ ലക്ഷ്മി ഗംഗ ക് വേണ്ടിയാണ് ഡബ് ചെയ്തത്,നാഗവല്ലിക് അല്ല, അത്‌ ചെയ്തത് ദുർഗ എന്ന തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. അത്‌ കുറെ കാലം ഭാഗ്യ ലക്ഷ്മി താൻ ആണ് ചെയ്തത് എന്ന് പറഞ്ഞ് കീശയിൽ ആക്കി, പിന്നെ ആ ക്രെഡിറ്റ്‌ കീശയിൽ നിന്നും ദുർഗക് കൊടുത്തു. അങ്ങനെ ഒരുപാട് നല്ല ഓർമ്മകൾ ഉള്ള മണിച്ചിത്രതാഴ് പോല്ലെ ഉള്ള ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല എന്ന് 100 ശതമാനം ഉറപ്പോടെ നിർത്തുന്നു എന്നുമാണ് പോസ്റ്റ്.