ഇന്നും ആരാധകർക്ക് ഒരു അത്ഭുതം ആണ് മണിച്ചിത്രത്താഴ് സിനിമ. ചിത്രം പുറത്ത് ഇറങ്ങി ഇത്ര വര്ഷം കഴിഞ്ഞിട്ടും ഓരോ ദിവസവും ചിത്രത്തിന്റേതായ എന്തെകിലും ഒരു പുതിയ കാര്യം ആയിരിക്കും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രം കാണുന്ന സമയത്ത് പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ പല കാര്യങ്ങളും പിന്നീട് ഇത്തരത്തിൽ ചർച്ച ചെയ്യുകയും പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്യുകയാണ്. മണിച്ചിത്രത്താഴിന് മുൻപോ അതിനു ശേഷമോ ഇത് പോലൊരു ചിത്രം മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം.
ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകുമോ എന്ന് പറയാൻ കഴിയില്ല. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന മറ്റൊരു ചർച്ച ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഷിജോ ഡാമിയൻ എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ആഹിരി രാഗം”. മണിച്ചിത്രത്താഴിലെ പഴംതമിഴ് പാട്ടിഴയും എന്ന ഗാനത്തിൻ്റെ രാഗമാണിത്.ഈ സിനിമയിൽ ഇതെ രാഗത്തിൽ സുജാത മാഡം പാടിയ തമിഴ് വരികൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം.
ആ വരികൾ എന്നെ ശെരിക്കും ആ പാട്ടിലേക്ക് എന്നെ അടുപ്പിക്കുന്നു. ചിലപ്പോൾ രാത്രി ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഹെഡ്‌സെറ്റിൽ ഈ തമിഴ് വരികൾ ഇങ്ങനെ കേട്ടിരിക്കും. ഇപോൾ യൂട്യൂബിൽ ഇതിൻ്റെ ചില നല്ല കവർ വേർഷൻസും ഇറങ്ങിയട്ടുണ്ട്. അതും കേൾക്കാൻ നല്ല മൂഡ് ആണ്. ജോബ് കുര്യൻ്റ് പഴന്തമിഴ് വേർഷൻ സൂപ്പർ ആണ്. ഈ രാഗത്തിൽ അധികം പാട്ടുകൾ ഒന്നും ഇറങ്ങിയട്ടില്ലാ എന്ന് കരുതുന്നു. ഈ രാഗത്തിന് എന്തൊക്കെയോ ദോഷവശങ്ങൾ ഉണ്ടെന്ന് ഒരു സംസാരം ഉണ്ട്. അതിനെ പറ്റി കൂടുതൽ അറിയാവുന്നവർ കമൻ്റ് ഇടുമെന്ന് കരുതട്ടെ എന്നുമാണ് പോസ്റ്റ്.
തമിഴകമാകെയും ശൃംഗാര റാണി നിൻ പഴമുതിർ കൊഞ്ചലിൻ ചോലയായി ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഈ ഒരു പോർഷൻ എത്താൻ കാത്തിരിക്കും നാഗവല്ലി തന്റെ സ്നേഹവും ആഗ്രഹവും പറയുമ്പോൾ വളരെ റെസ്‌പെക്ട് യോടെ അയാൾ മറുപടി പറയുന്നത് പോലെയാണ് തോന്നുന്നത്, ഇതൊരു ജന്യ രാഗമാണ്. ഹിന്ദുസ്ഥാനിയിൽ ഭൈരവ് രാഗവുമായി സാമ്യം. സ്വാതി തിരുനാൾ. പനി മുഖി ബാലെ എന്നൊരു കീർത്തനം ഈ രാഗത്തിൽ ചിറ്റപ്പെടുത്തിയിട്ടുണ്ട്. എം ജയചന്ദ്രൻ രതി നിർവേദം എന്ന ചിത്രത്തിന് വേണ്ടി ചെമ്പകപ്പൂ കാട്ടിലെ എന്ന പാട്ടിൽ ഈ രാഗം ഉപയോഗിച്ചിട്ടുണ്ട്. റെയർ ആണ് അഹിരി.
ഈ പാട്ടിന്റെ രാഗം ചെയ്താൽ അന്നം മുടങ്ങും എന്നൊരു വിശ്വാസം ഉണ്ട്. ചിലപ്പോൾ തെറ്റിദ്ധാരണ ആവാം. ഈണം ഇട്ട എം ജി രാധാകൃഷ്ണൻ ചേട്ടന് അപകടം ഉണ്ടായി എന്ന് കേട്ടിരുന്നു. അധികമാരും ഈ രാഗം ഉപയോഗിച്ചു കാണാറില്ല, പക്ഷെ പണ്ട് ഇങ്ങനെ കേട്ടിട്ടുണ്ട്. ജോൺസൻ മാഷാണ് ആ പാട്ട് ചെയ്തത് എന്ന്. ആ രാഗത്തിൽ ദോഷം ഉണ്ട്. അത് കൊണ്ടാണ് പുള്ളിയുടെ തലമുറ മുഴുവൻ നശിച്ച് പോയത് എന്ന്. പിന്നെ ഫോൺ ഒക്കെ കിട്ടി, വിക്കിപീഡിയ ഒക്കെ നോക്കിയപ്പോൾ ആണ് എം ജി രാധാകൃഷ്ണൻ ആണ് സോങ് ചെയ്തത്, ജോൺസൺ മാഷ് ബി ജി എം മാത്രം ആണ് ചെയ്തത് എന്ന് അറിഞ്ഞത് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിനു വരുന്നത്.