ചോട്ടാ മുംബയിൽ അഭിനയിച്ചപ്പോൾ സംവിധായകൻ പറഞ്ഞത് അങ്ങനെ ആയിരുന്നു

മലയാളികളുടെ സ്വന്തം കറുത്ത മുത്ത് ആയിരുന്നു കലാഭവൻ മണി എന്ന താരം. സ്വന്തം വീട്ടിലെ ഒരു അംഗത്തിനോടുള്ള സ്നേഹം ആയിരുന്നു ഓരോ മലയാളികൾക്കും മണിയോട് ഉണ്ടായിരുന്നത്. ഒരു നല്ല നടനെക്കാൾ ഉപരി ഒരു നല്ല മനുഷ്യൻ കൂടിയാണ് താൻ എന്ന് കലാഭവൻ മണി പലപ്പോഴും തെളിയിച്ചിരുന്നു. കോമഡി വേഷങ്ങളിൽ കൂടിയാണ് താരം സിനിമയിൽ എത്തിയത് എങ്കിലും വളരെ പെട്ടന്ന് തന്നെ എല്ലാ തരം വേഷങ്ങളും തനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയായിരുന്നു താരം. നായകനായി അഭിനയിക്കാൻ തുടങ്ങിയ താരം ആ സമയത്ത് തന്നെ കോമഡി വേഷങ്ങളിലും വില്ലൻ വേഷങ്ങളിലും കാരക്ടർ റോളുകളിലും എല്ലാം തിളങ്ങി ഇരുന്നു. നല്ല ഒരു അഭിനേതാവിനേക്കാൾ നല്ല ഒരു മനുഷ്യൻ കൂടിയാണ് താൻ എന്ന് കലാഭവൻ മണി പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പലപ്പോഴും കലാഭവൻ മണി ചെയ്യുന്ന സൽപ്രവർത്തികൾ എല്ലാം ആരാധകരുടെ ഇടയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കലാഭവൻ മണിയുടെ തണലിൽ നിരവധി പേരാണ് ജീവിച്ച് പോയത്. എന്നാൽ താരത്തിന്റെ അപ്രതീക്ഷിതമായ വേർപാട് നിരവധി പേരുടെ ജീവിതത്തെ തന്നെയാണ് പിടിച്ചുലച്ചത്.

ഇന്നും മലയാള സിനിമയിൽ നികത്താൻ ആകാത്ത വിടവ് ആണ് കലാഭവൻ മണിയുടെ വിയോഗം ഉണ്ടാക്കിയിരിക്കുന്നത്. ഇന്നും കലാഭവൻ മണിയുടെ സിനിമകൾക്കും പാട്ടുകൾക്കും അഭിമുഖങ്ങൾക്കും എല്ലാം വലിയ രീതിയിൽ ഉള്ള സ്വീകാര്യതയാണ് പ്രേഷകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അത്തരത്തിൽ മുൻപൊരിക്കൽ കലാഭവൻ മണി നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. കലാഭവൻ മണിയുടെ മികച്ച വില്ലൻ വേഷങ്ങളിൽ ഒന്നായിരുന്നു 2007 ൽ പുറത്തിറങ്ങിയ ഛോട്ടാ മുംബൈയിലേത്. വളരെ ശാന്തമായതും എന്നാൽ പേടി തോന്നും വിധമുള്ള കഥാപാത്രം ആയിരുന്നു മണി അവതരിപ്പിച്ച നടേശൻ എന്ന കഥാപാത്രത്തിന്റേത്. ഈ കഥാപാത്രം എങ്ങനെയാണ് ഉണ്ടായത് എന്ന് പറയുകയാണ് മണി അഭിമുഖത്തിൽ.

അൻവർ റഷീദ് ആണ് ചിത്രം സംവിധാനം ചെയ്തത്. അഭിമുഖത്തിൽ മണി പറഞ്ഞത് ഇങ്ങനെ, ഷൂട്ടിങ് തുടങ്ങാൻ പോകുന്ന സമയം ആയപ്പോൾ അൻവർ എന്റെ അടുത്ത് വന്നു പറഞ്ഞു, മണിച്ചേട്ടാ, നമുക്ക് മറ്റുള്ള പടങ്ങളിൽ ചെയ്യുന്നത് പോലെ ഓട്ടം, ബഹളം, തിക്കും തിരക്ക് അങ്ങനെ ഒന്നും വേണ്ട. വളരെ സൈലന്റ് കില്ലാഡി, സൈലന്റ് കില്ലർ എന്നൊക്ക പറയില്ലേ അങ്ങനെ ചെയ്താൽ മതിയെന്ന്. ഞാൻ അത് ഓക്കെയും പറഞ്ഞു. അതിന്റെ ഗുണം ആ പടത്തിൽ ഉണ്ടായിരുന്നു എന്നും മണി പറഞ്ഞു. ഇന്നും നിരവധി ആരാധകർ ആണ് മണി അവതരിപ്പിച്ച നടേശൻ എന്ന കഥാപാത്രത്തിന് ഉള്ളത്.

Leave a Comment