ക്ഷണക്കത്ത് അടിക്കാൻ പോലും പൈസ ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു വിവാഹം

മലയാളികൾക്ക് ഏറെ പ്രിയങ്കരൻ ആയ താരമാണ് മാമുക്കോയ. വർഷങ്ങൾ കൊണ്ട് ഹാസ്യ വേഷങ്ങളിൽ കൂടി പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ടിരിക്കുന്ന താരം കൂടിയായ മാമുക്കോയ ഇതൊനൊടകം തന്നെ ഇരുന്നൂറിൽ ഏറെ ചിത്രങ്ങളിൽ ആണ് അഭിനയിച്ചു കഴിഞ്ഞത്. വിമർശകർ ഇല്ലാത്ത നടൻ എന്ന് കൂടി വിശേഷിപ്പിക്കാവുന്ന താരം എന്നാൽ അടുത്തിടെയായി പ്രേഷകരുടെ കണ്ണ് നിറയും വിധമുള്ള വേഷങ്ങൾ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇമോഷണൽ രംഗങ്ങളും തനിക്ക് വളരെ അനായാസം ചെയ്യാൻ കഴിയുമെന്ന് താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരം നൽകിയ ഒരു അഭിമുഖത്തിൽ താൻ കടന്ന് പോയ വഴികളെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ കുറിച്ചും തുറന്ന് പറയുകയാണ് മാമുക്കോയ. ഒരു രൂപ പോലും കയ്യിൽ ഇല്ലാതിരുന്ന സമയത്ത് ആയിരുന്നു തന്റെ വിവാഹം എന്നും എന്നാൽ സ്ത്രീധനം വാങ്ങിക്കാൻ തന്റെ മനസാക്ഷി അനുവദിച്ചില്ല എന്നുമാണ് മാമുക്കോയ പറഞ്ഞത്.

മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ, വീടിനു അടുത്ത് നിന്ന് തന്നെ ആയിരുന്നു ഞാൻ വിവാഹം കഴിച്ചത്. അവളുടെ വാപ്പയ്ക്ക് മരക്കച്ചവടം ആയിരുന്നു. എന്നാൽ വാപ്പ മറിച്ച് എട്ടു വർഷങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആണ് അവൾക് വിവാഹപ്രായം ആയത്. അവരുടെ വീട്ടിലും പണം ഇല്ല, എന്റെ കയ്യിലും പണം ഇല്ല. അത് കൊണ്ട് തന്നെ നല്ല ചേർച്ച ഉണ്ടെന്നു എനിക്ക് തോന്നി. പൊന്നും  പണവും ഒന്നും വേണ്ട, പെണ്ണിനെ കണ്ടാൽ മതിയെന്ന് പറഞ്ഞാണ് ഞാൻ പെണ്ണുകാണാൻപോയത്. പെണ്ണ് കണ്ടു കഴിഞ്ഞു പെണ്ണിനേയും ഇഷ്ട്ടമായി. ആ സമയത്ത് എന്റെ കയ്യിൽ ഒരു രൂപ പോലും എടുക്കാൻ ഇല്ലായിരുന്നു. ക്ഷണക്കത്ത് അടിക്കാമോ വിവാഹത്തിന് ചെരുപ്പ് വാങ്ങിക്കാനോ പോലും പണം ഇല്ലാതെയാണ് ഞാൻ വിവാഹത്തിന് ഒരുങ്ങിയത്. അങ്ങനെ ഞാൻ ആദ്യം വിവാഹം ക്ഷണിക്കാൻ പോകുന്നത് കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെവീട്ടിൽ ആയിരുന്നു. ഞാൻ ഇക്കയോട് പറഞ്ഞത് ഇക്ക, എനിക്ക് വാപ്പ ഇല്ലെന്നും വാപ്പയുടെ സ്ഥാനത്ത് നിന്ന് എന്റെ വിവാഹം നടത്തി തരണം എന്നും ആയിരുന്നു.

കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും അവരുടെ വീട്ടിൽ  സ്ത്രീധനം  വാങ്ങിച്ച് വിവാഹം കഴിക്കാൻ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു. എന്ത് ധൈര്യത്തിൽ ആയിരുന്നു ഞാൻ അന്ന് ആ വിവാഹത്തിന് ഒരുങ്ങിയത് എന്ന് എനിക്ക് ഇപ്പോഴും ഓർക്കുമ്പോൾ അറിയില്ല. ഖാദർ ഇക്ക ആയിരുന്നു വിവാഹത്തിന് വേണ്ട കാര്യങ്ങൾ ഒക്കെ ഒരുക്കിയതും വാപ്പയുടെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി തന്നത് എന്നും ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല എന്നും മാമുക്കോയ പറഞ്ഞു.