ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ മമ്ത, ചിത്രങ്ങൾ കാണാം

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് മമ്ത, അഭിനയമേഖലയിൽ പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കിയ മംമ്ത അടുത്തിടെയാണ് നിർമ്മാണ രംഗത്തേക്ക് ചുവടുവെപ്പ് നടത്തിയത്. കർണ്ണാട സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും പരിശീലനം നേടിയ നടി ക്യാന്സറിനോട് പൊരുതിജയിച്ച ശക്തയായ സ്ത്രീ വ്യക്തിത്വം കൂടിയാണ്. നടിയായി മാത്രമല്ല മലയാളികൾക്ക് മംമതയെ പരിചയം. പിന്നണി ഗായിക കൂടിയാണ് കക്ഷി. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് സൗത്ത്, മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് എന്നിവയുൾപ്പെടെ രണ്ടു ഫിലിം ഫെയർ അവാർഡുകൾ നടിക്ക് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്താറുണ്ട്, അത്തരത്തിൽ ഉള്ള ഒരു പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

കറുപ്പ് ഔട്ട്ഫിട്ടിലുള്ള പുതിയ ചിത്രങ്ങളാണ്   മമത പങ്കുവെച്ചിരിക്കുന്നത്, രഞ്ജുരഞ്ജിമാറാണ് മംതയ്ക്ക് മേക്കപ്പ് ചെയ്തത് സ്റ്റൈലിഷ് ലുക്കിൽ ഉള്ള താരത്തിന്റെ ഈ ചിത്രങ്ങൾക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സിനിമ ജീവിതത്തിൽ ഉന്നതങ്ങളിൽ എത്തിയെങ്കിലും താരത്തിന്റെ വിവാഹ ജീവിതം പൂർണ പരാജയം ആയിരുന്നു, തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ ആയിരുന്നു, തങ്ങളുടെ വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ എന്നും മംമ്ത പ്രതികരിച്ചിരുന്നു. അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണു വിവരങ്ങൾ തന്റെ അമ്മയോട് പോലും പറയുന്നതെന്നും മംമ്ത പ്രതികരിച്ചിരുന്നു. ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും, അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെയാണ് വേർപിരിയാൻ ഉള്ള തീരുമാനം എടുത്തത് എന്നും മമ്ത പറഞ്ഞിരുന്നു. മാത്രവുമല്ല ഈ വേർപിരിയലിന് താൻ ഒരു കാരണം അല്ലെന്നും നടി ആവർത്തിച്ചു പറഞ്ഞിട്ടും ഉണ്ട്.