തെലുങ്കന്മാരോടും കന്നടക്കാരൻ മാരോടും ഒക്കെ സ്നേഹം തോന്നുന്നു ഇതൊക്കെ റീമേക്ക് ചെയ്യാത്തതിന്


നിരവധി വേഷങ്ങൾ കൊണ്ട് മലയാളത്തിന്റെ സ്വന്തം താര രാജാവിന്റെ പദവി അരങ്ങു വാഴുകയാണ് നടൻ മമ്മൂട്ടി, അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് തന്നെയാണ് ഇന്ന് ഈ നിലയിൽ എത്താനുള്ള കാരണം, ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലാണ് ആദ്യം മമ്മൂട്ടി അഭിനയിക്കുന്നത്, ഈ ചിത്രത്തിന് ശേഷം അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു, മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’. ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി.

പിന്നീട് ശേഷം, അഹിംസ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിയെത്തേടി സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തിയിരുന്നു. ‘അടിയൊഴുക്കുകൾ’ എന്ന ചിത്രത്തിന് ആണ് ആദ്യമായി മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും ലഭിച്ചത്. തുടർന്ന് യാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരവും, മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരവും അദ്ദേഹം സ്വന്തമാക്കി. എണ്‍പതുകളിൽ പുറത്തിറങ്ങി ജനശ്രദ്ധ ആകർഷിച്ച ചില മമ്മൂട്ടി ചിത്രങ്ങളാണ്‌ സന്ധർഫം, നീർകൂത്ത്, അതിരാത്രം തുടങ്ങിയവ.

ഏത് വേഷവും അസാമാന്യമായ ചെയ്യാനുള്ള കഴിവാണ് മമ്മൂട്ടിയെ മഹാനടൻ ആക്കി മാറ്റിയത്, ഇമോഷണൽ വേഷങ്ങൾ കൊണ്ട് സിനിമ കാണുന്നരുടെ കണ്ണിൽ ഈറനണിയിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറുണ്ട്, മമ്മൂട്ടിയുടെ ഒരു ഇമോഷണൽ സീൻ പങ്കുവെച്ച് ആദര്ശ് ശിവ എന്ന ആരാധകൻ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.  പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയിലെ രംഗത്തെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത് “എന്റെ പൊന്നു മോനെ തിരിച്ചു തന്നേക്കണേ ഗോപാ”

ഹൃദയം പൊട്ടി കരയണമെങ്കിൽ അതിന് മമ്മൂക്കയുടെ sentimental scene തന്നെ കാണണം
ഇതൊക്കെ കാണുമ്പോൾ തെലുങ്കന്മാരോടും കന്നടക്കാരൻ മാരോടും ഒക്കെ സ്നേഹം തോന്നുന്നു.അവന്മാർ ഇതൊന്നും റീമേക്ക് ചെയ്തില്ലല്ലോ എന്നാണ് ആദർശ് പറയുന്നത്. ഹൃദയം പൊട്ടി കരയണമെങ്കിൽ അതിന് മമ്മൂക്കയുടെ Sentimental scene തന്നെ കാണണം അംഗീകരിക്കുന്നില്ല.. മലയാള സിനിമയിൽ തന്നെ ഒരുപാട് പേർക്ക് ഒരു നോട്ടത്തിലൂടെ പോലും പ്രേക്ഷകരെ കരയിപ്പിക്കാൻ കഴിയും. എന്നാണ് ഈ പോസ്റ്റിനു താഴെ ആളുകൾ അഭിപ്രായപ്പെടുന്നത്.