മധുവിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി, ഒപ്പം ആരാധകരും

മലയാളത്തിലെ തന്നെ അവിസ്മരണീയ നടന്മാരിൽ ഒരാൾ ആണ് മധു. നൂറിൽ ഏറെ ചിത്രത്തിൽ ആണ് താരം അഭിനയിച്ചത്. എന്നും അഭിനയത്തിൽ താരത്തെ വെല്ലാൻ മറ്റു താരങ്ങൾക്ക് ഒന്നും ആകില്ല എന്നതാണ് സത്യം. നിരവധി  ഹിറ്റ് കഥാപാത്രങ്ങൾ ആണ് മധുവിന്റേതായി നമ്മുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത്. അദ്ദേഹം തന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ഇന്ന്. ആരാധകരും  സഹതാരങ്ങളും എല്ലാം താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയും മധുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. മധുവിന് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ മധുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്. ഒപ്പം മധുവിന് ഒപ്പമുള്ള ഓർമകളും പലരും പങ്കുവെച്ചിരുന്നു. അതിൽ ഒരു പോസ്റ്റ് ഇങ്ങനെ ആണ്.

ഞാൻ അഭിനയിച്ച എൻ്റെ ആദ്യത്തെ സിനിമയിലെ (“റൺ കല്യാണി”- 2019) എൻ്റെ അച്ഛൻ ആയിട്ട് അഭിനയിച്ചത് മധുസാർ ആണ്. എൻ്റെ മഹാഭാഗ്യം! ഷൂട്ടിംഗ് ഇടവേളകളിൽ തമാശ പറഞ്ഞ് നമ്മളെ എല്ലാവരെയും ചിരിപ്പിച്ചു സ്വന്തമായിട്ട് കുലുങ്ങി കുലുങ്ങി കണ്ണുകൾ ഇറുക്കി ചിരിക്കുന്ന മുഖം ആണ് എപ്പോഴും എൻ്റെ മനസ്സിൽ. മധുസാറിന്ന് എൻ്റെ സ്നേഹം നിറഞ്ഞ ജന്മദിനആശംസകൾ നേരുന്നു എന്നാണ്. ഇത് ഒരു അവിസ്മരീണ യമായ ചിത്രം .. മലയാള സിനിമയിലെ ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും .. സീനിയറായ മഹത്തായ നടൻ മധു സാർ മമ്മുക്കയൊടൊപ്പം.. ഇനിയും ഒത്തിരി സിനിമകൾ അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം എന്നാണ് മറ്റൊരു കമെന്റ്.

മലയാള സിനിമ ചരിത്രത്തോടൊപ്പം സഞ്ചരിച്ച തലമുറകളുടെ നായകൻ.. ഇദ്ദേഹത്തെ കാണുമ്പോ ഒരു സന്തോഷം ആണ്. മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിലെ ഒരു മുത്ത് ഇന്നും നമ്മോടൊപ്പം ഉണ്ടല്ലോ എന്ന സന്തോഷം. എത്ര എത്ര നായകന്മാർ, നായികമാർ, പ്രതിഭാധനർ ആയ സംവിധായകർ, എഴുത്തുകാർ അങ്ങയുടെ ജീവിതം കടന്ന് വന്ന വഴികൾ മലയാള സിനിമയുടെ ചരിത്രം ആണ്… ഒരു മനോഹരമായ കാല ഘട്ടത്തെ ഓർമിപ്പിക്കാൻ അങ്ങ് ഇന്നു മലയാള സിനിമയോടൊപ്പം മലയാളിയോടൊപ്പം ഉണ്ടല്ലോ. നിറഞ്ഞ സന്തോഷത്തോടെ നേരുന്നു ജന്മദിനാശംസകൾ പ്രിയപ്പെട്ട മധു സാർ, പഴയകാല നടന്മാരിൽ ഏറ്റവും ഇഷ്ടമുള്ള 3 നടന്മാർ ഉണ്ട്, അതിൽ ഒരാൾ ആണ് മമ്മുക്ക പോസ്റ്റ് ചെയ്ത മധുസാറിന്റെ ഫോട്ടോ മധുസാർ കഴിഞ്ഞാൽ ജയന്, ഫ്രം നസീർ. ഇതിൽ രണ്ട് പേര് മരിച്ചു പോയി മമ്മുക്ക മധുസാറിന്റെ ഫോട്ടോ മമ്മുക്കാ പോസ്റ്റ് ചെയ്തപ്പോൾ ഓർമ്മവരുന്നത് ചെമ്മീൻ എന്ന ചിത്രം, അ ചിത്രത്തിലെ കറുത്തമ്മയും, പറിയകുട്ടിയും മമ്മുക്കാ ചെമ്മിൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എങ്ങാനും പുറത്തെറക്കാൻ സാധ്യതയുണ്ടോ, മധുസാറിന്റെ പെറന്നാൾ ദിനത്തിൽ എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ ലഭിക്കുന്നത്.