സത്യൻ അന്തിക്കാട്, മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ നിതിൻ റാം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് സത്യൻ അന്തിക്കാട്. സംവിധായകനായി 40 വർഷം പുറത്തിയാക്കിയ അദ്ദേഹം ഇന്നും കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി നിലനിൽക്കുന്നു.
ഒരേ റൂട്ടിൽ ഓടുന്ന ബസ് എന്നാ വിമർശനങ്ങൾ വന്നാലും അദ്ദേഹത്തിന്റെ പടങ്ങൾക്ക് ഒരു വിഭാഗം പ്രേക്ഷകർ ഇന്നുമുണ്ട്. മോഹൻലാൽ, ജയറാം, ശ്രീനിവാസൻ എന്നിവരാണ് അദ്ദേഹത്തിന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി വന്നിട്ടുള്ളത്. അദ്ദേഹം മമ്മൂട്ടി ആയിട്ട് വളരെ കുറച്ചു സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത് മിക്ക സിനിമകളും നല്ല സിനിമ അനുഭവമാണ് നൽകിയത്. മമ്മൂട്ടിമായിട്ടുള്ള സിനിമകൾ ആയിരിക്കും ഒരു പക്ഷെ സത്യൻ അന്തിക്കാടിന്റെ റൂട്ട് മാറ്റിയുള്ള സിനിമകൾ.
സത്യൻ അന്തിക്കാടിന്റെയും മമ്മൂട്ടിയുടെയും സിനിമക്കളെ പറ്റി പറയുമ്പോൾ ഇവർ ഒന്നിച്ച ഈ സിനിമകൾ അധികം പരാമർശിച്ചു കാണാറില്ല. മമ്മൂട്ടിയും സത്യൻ അന്തിക്കാടും ഒന്നിച്ച നമ്പർ 1 സ്നേഹതീരം ഒഴിച്ച് എല്ലാ സിനിമകളും നല്ല റിപീറ്റ് വാല്യൂ ഉള്ള സിനിമകളാണ്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഒരു പരാജയപെട്ട സിനിമയിട്ടും ഇന്ന് ആ സിനിമക്ക് ആരാധകാറുണ്ട്. മമ്മൂട്ടിയെ കൊണ്ട് വളരെ നാച്ചുറൽ ആയി കോമഡി കൈകാര്യം ചെയ്തത് സത്യൻ അന്തിക്കാട് സിനിമകളിലാണ്.
മറ്റു ചില സംവിധായകർ അദ്ദേഹത്തെ കോമഡി എന്നാ പേരിൽ കോമാളി വേഷം കെട്ടിക്കുന്നത് കാണാം പട്ടാളം, പട്ടണത്തിൽ ഭൂതം, ഷൈലോക്ക്, തോപ്പിൽ ജോപ്പൻ എന്നി സിനിമകൾ ചില ഉദാഹരണങ്ങൾ മാത്രം അവിടെയാണ് സത്യൻ അന്തിക്കാടിന്റെ വിജയം മമ്മൂട്ടിക്ക് പറ്റുന്ന രീതിയിൽ ഉള്ള നർമ രംഗങ്ങളാണ് അദ്ദേഹം ക്രിയേറ്റ് ചെയ്യുന്നത്. മമ്മൂട്ടി മസ്സിൽ പിടുത്തം ഇല്ലാതെ വളരെ ആസ്വദിച്ചാണ് സത്യൻ അന്തിക്കാട് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് തോന്നാറുണ്ട്.
അർത്ഥം സിനിമയിലെ ബെൻ നരേന്ദ്രൻ, ഗോളന്തര വാർത്തയിലെ രമേശൻ നായരും കളിക്കളത്തിലെ കള്ളനും , കനൽകാറ്റിലെ നത്തുനാരായണൻ എല്ലാം പ്രിയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളാണ്. സത്യൻ അന്തിക്കാട് സിനിമകളിൽ മമ്മൂട്ടിയെ കാണാൻ എന്തോ ഭംഗിയാണ്. ഒരാൾ മാത്രം എന്നാ സിനിമക്ക് ശേഷം അവർ ഒന്നിച്ചിട്ടില്ല. മമ്മൂട്ടിയുടെ തന്നെ 90സിലെ സൂപ്പർ ഹിറ്റായ ഒരു മറവത്തൂർ കനവിനെക്കാൾ ഞാൻ ഇഷ്ടപ്പെട്ടുന്നത് അർത്ഥവും കളിക്കളവും ഗോളന്തരവാർത്തയുമാണ് എന്നുമാണ് പോസ്റ്റ്.