ഷാഫിയുടെ സംവിധാനത്തിൽ 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് മായാവി. മമ്മൂട്ടി ആണ് ചിത്രത്തിൽ നായകനായി എത്തിയത്. മഹി എന്ന കഥപാത്രത്തെ ആണ് താരം സിനിമയിൽ അവതരിപ്പിച്ചത് എങ്കിലും മായാവി എന്ന വട്ടപ്പേരിൽ ആണ് താരം സിനിമയിൽ അറിയപ്പെട്ടത്. ഗോപികയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇവരെ കൂടാതെ കെ പി എ സി ലളിത, മനോജ് കെ ജയൻ, സായ് കുമാർ, സലിം കുമാർ, സുരാജ് വെഞ്ഞാറന്മൂട്, വിജയരാഘവൻ സന്തോഷ് ജോജി തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഷിറ്റിയർ മലയാളം മൂവീ ഡീറ്റെയിൽസ് എന്ന ഗ്രൂപ്പിൽ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് മായാവി സിനിമയിൽ മമ്മൂട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന് വഴി പറഞ്ഞു കൊടുക്കുന്ന ഒരു രംഗം ഉണ്ട്. ഈ രംഗത്തിൽ അടഞ്ഞ സൗണ്ടിൽ ആണ് താരം വഴി പറഞ്ഞു കൊടുക്കുന്നത്.
അതിൽ മമ്മൂട്ടി പറയുന്നത് ഇങ്ങനെ ആണ്, സാറേ, നമ്മുടെ കോട്ടയത്തെ ബസ് സ്റ്റാൻഡിൽ നിന്ന് വൈക്കത്തേക്ക് ടിക്കറ്റ് കിട്ടും. ഒന്നര മണിക്കൂർ കഴിഞ്ഞു നിങ്ങൾ കോട്ടയത്ത് നിന്ന് വൈക്കത്ത് എത്തും, വൈക്കത്ത് ഒരു മുസ്ലിം പള്ളി ഉണ്ട്. പള്ളിയുടെ അവിടെ നിന്ന് നമ്മൾ പുറകോട്ട് നടക്കണം എന്നുമാണ് പറയുന്നത്. അടഞ്ഞ ശബ്ദത്തിൽ ആണ് താരം അത് പറയുന്നത്. അത് കൊണ്ട് തന്നെ എന്താണ് പറയുന്നത് എന്ന് വ്യക്തമായി നമുക്ക് മനസ്സിലാകില്ല.
എന്നാൽ അത് തർജമ ചെയ്ത് നോക്കുമ്പോൾ അത് മമ്മൂട്ടിയുടെ വീട്ടിലേക്കുള്ള വഴിയാണ് സിനിമയിൽ പറയുന്നത് എന്നാണ് ആരാധകൻ ഗ്രൂപ്പിൽ പറയുന്നത്. റോളെക്‌സ് രാമാനുജം എന്ന ആരാധകൻ ആണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു നിരവധി കമെന്റുകൾ ആണ് ആരാധകരിൽ നിന്ന് വരുന്നത്. വീട്ടിൽ പോകുന്ന വഴി ആണ് പറയുന്നത്..സിനിമ കണ്ടപ്പോൾ തന്നെ ശ്രെദ്ധിച്ചത് ആണ് മമ്മൂക്കയുടെ വൈക്കത്തെ വീട്ടിൽ ഒന്ന് രണ്ട് പ്രാവശ്യം പോയിട്ടുമുണ്ട് എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്ന കമെന്റ്.