പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയ താരം ആണ് മമ്മൂട്ടി. .നിരവധി സിനിമകളിൽ കൂടി പ്രേഷകരുടെ ഇഷ്ട്ട താരം ആയി മാറിയ മമ്മൂട്ടി വളരെ പെട്ടന്ന് ആണ് മലയാള സിനിമയിൽ സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് ഉയർന്നത്. നിരവധി ചിത്രങ്ങളിൽ ആണ് താരം അനായാസമായ പ്രകടനം കാഴ്ച്ച വെച്ചത്. തന്റെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ സൂപ്പർസ്റ്റാർ എന്ന പദവി നേടി എടുക്കാൻ മമ്മൂട്ടിക്ക് അധികനാൾ ഒന്നും വേണ്ടി വന്നില്ല. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു.
ഇന്ന് തന്റെ അഭിനയ ജീവിതത്തിൽ അൻപത് വർഷങ്ങൾ പിന്നിട്ട താരം ഓരോ ദിവസം കഴിയും തോറും പ്രേക്ഷകരെ തന്റെ അസാമാന്യ പ്രകടനത്തിൽ കൂടി വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ താരത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്നിരിക്കുന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ഇക്ക ഭക്തൻസ് എന്ന പ്രൊഫൈലിൽ നിന്ന് ആണ് പോസ്റ്റ് വന്നിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മഹായാനം. മമ്മൂക്കയുടെ കൂടെ മുകേഷിന്റെ ഗംഭീരപ്രകടനം. ഇന്ത്യൻ സിനിമയിൽ മമ്മൂക്കയെപ്പോലെ അഭിനയിക്കുന്ന ഒരു നടൻ ഉണ്ടാവില്ല. അങ്ങേർക്ക് പകരം ഒരുത്തനും ജനിച്ചിട്ടില്ല. ജനിക്കുകയുമില്ല ഇദ്ദേഹം അഭിനയിക്കുമ്പോൾ പ്രേക്ഷകൻ പൊട്ടിക്കരഞ്ഞു പോകും. അനുഭവം ഉള്ള വ്യക്തിയാണ് ഞാൻ മഹായാനം സീൻ തന്നെ എടുക്കാം.
എന്റെ പൊന്നോ ദൈവത്തിന് അഭിനയിക്കാൻ തോന്നിയപ്പോൾ ഭൂമിയിൽ ഇറക്കിവിട്ട പ്രതിഭാസമാണ് സംഗീതത്തിലെ യേശുദാസ് ക്രിക്കറ്റിൽ സച്ചിൻ ഫുട്ബോളിൽ മറഡോണ ഇന്ത്യൻ സിനിമ മമ്മൂട്ടി. നടൻ എന്ന നിലയിൽ മാത്രമല്ല വ്യക്തിയെ എന്ന നിലയിലും ജെന്റിൽമാൻ ആണ് ഏതൊരു വ്യക്തിയും അഭിമാനത്തോടെ ഫാൻബോയ് എന്നു പറയാൻ പറ്റുന്ന നടൻ എന്നുമാണ് പോസ്റ്റിൽ പറയുന്നത്.