പുതിയ ചിത്രം പങ്കുവെച്ച് മമ്മൂക്ക, സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾ

വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായി നിന്ന മമ്മൂക്ക അടുത്തിടെ ആണ് അഭിനയ ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിച്ചത്. അതിനു പിന്നാലെ ആണ് താര രാജാവിന്റെ എഴുപതാം പിറന്നാൾ ഇന്ന് വന്നിരിക്കുന്നത്. ആരാധകർ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി തങ്ങളുടെ പ്രിയ നടന്റെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിൽ ആണ്. ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. നിരവധി ചിത്രങ്ങളിൽ കൂടിയാണ് മമ്മൂട്ടി ഇതിനോടകം മലയാളികളെ എല്ലാം കോരി തരിപ്പിച്ചിരിക്കുന്നത്. പ്രായമൊരു സംഖ്യ മാത്രമാണെന്ന് തെളിയിച്ച് കൊണ്ട് ഓരോ ദിവസം കഴിയും തോറും മമ്മൂട്ടി കൂടുതൽ ചെറുപ്പമായി വരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും ചിത്രം കണ്ടു ആരാധകരുടെ ഭാഗത്ത്  നിന്നും ലഭിക്കുന്ന മറുപടിയും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കൂളിംഗ് ഗ്ളാസ് മുഖത്ത് വെച്ച് മനോഹരമായ ചിത്രം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയത്. മമൂക്ക, ഇത് നിറകൂട്ടിലെ ചിത്രമല്ലേ..? സുമലത കൂടി വേണമായിരുന്നു, മമ്മൂക്ക, ഈ ഫോട്ടോ കണ്ടപ്പോൾ 10 – 25 വർഷം മുന്നേ നടന്ന ഒരു സംഭവം മനസ്സിലേക്ക് വന്നു. എൻറെ ഒരു അകന്ന ബന്ധു ചെറുപ്പത്തിൽ നിങ്ങളുടെ വലിയ ഫാൻ ആയിരുന്നു എന്നാൽ അവൻറെ ഇത്താത്തമാർ അങ്ങനെയായിരുന്നില്ല, നീ മാത്രം എന്താ വലിയ മമ്മൂട്ടിഫാൻ ആയതെന്ന് എൻറെ ചോദ്യത്തിന് അവൻ പറഞ്ഞ മറുപടി ” മമ്മൂട്ടിക്ക് നെഞ്ചത്ത് നല്ല കട്ടിയുള്ള രോമം ഉണ്ടെന്നായിരുന്നു, അപമാനം ഏറ്റുവാങ്ങാൻ പ്രായത്തിന്റെ ജീവിതം ഇനിയും ബാക്കി, വയസ്സായാലും ഉൻ സ്റ്റൈൽ അഴക് ഉന്നെ വിട്ട് പോകമാട്ടെൻ, ഹെന്റെ എമ്മോ… ഇപ്പൊ ഒരു പത്തൊമ്പതെ വയസ് തോന്നൂ എന്ന കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.

എന്ത് കഷ്ടാന്ന് നോക്ക്…. ഈ നാട്ടിലെ യുവാക്കൾക്ക് തല ഉയർത്തി നടക്കാൻ പോലും പറ്റാതായി, മനസ്സിലെ സൗന്ദര്യം മുഖത്തും കിട്ടിയ ഒരേ ഒരു വ്യക്തി, സൗന്ദര്യ രഹസ്യം പറഞ്ഞ് തരണ്ട … ഈ നെഞ്ചത്തെ രോമം നരയ്ക്കാതിരിക്കുന്ന വിദ്യയെങ്കിലും പറഞ്ഞു തന്നുടെ “അനിയാ “, എഴുപതാം വയസ്സിൽ ഇത്രക്ക് മൊഞ്ചുള്ള ഒരു മനുഷ്യനും ലോകത്ത് ഉണ്ടാകില്ല… ഇക്ക, ഈ ചങ്ങായിടെ ഗ്ലാമർ കൊണ്ട് വല്ലാത്തൊരു എടങ്ങേറാണല്ലോ തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.