പുതിയ ലുക്കിൽ ചിത്രങ്ങളുമായി മമ്മൂട്ടി, ആരാധകർ പറഞ്ഞത് കേട്ടോ

മലയാളികൾക്ക് യാതൊരു വിധ ഇൻട്രൊഡക്ഷനും വേണ്ടാത്ത ഒരു താരമാണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ഇന്ന്  മലയാള സിനിമയുടെ അഭിവാജ്യ ഘടകം കൂടിയാണ്. തന്റേതായ കഴിവ് കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം മലയാള സിനിമയുടെ ഒരു നെടുന്തൂൺ ആണെന്ന് തന്നെപറയാം. നൂറിലധികം ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. അതിൽ പലതും വർഷങ്ങൾക്ക് ഇപ്പുറം  ഇന്നും കാണുമ്പോൾ മലയാളികൾ ഹരം കൊള്ളുന്നവ തന്നെയാണ്. ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങൾ തീയേറ്ററുകൾ അടക്കി ഭരിച്ചിരുന്നു. മമ്മൂട്ടി മലയാള സിനിമയുടെ സൂപ്പർസ്റ്റാർ ആകാൻ ഒരുപാട് നാളുകൾ ഒന്നും വേണ്ടി വന്നില്ല. അടുത്തിടെ ആണ് താരം തന്റെ അഭിനയ ജീവിതത്തിന് അൻപത് വർഷങ്ങൾ പൂർത്തിയാക്കിയത്. താരം തന്റെ എഴുതാം വയസ്സ് പിന്നിടുമ്പോഴും ഇന്നും മമ്മൂട്ടി മലയാള സിനിമയുടെ യുവ താരങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ആണെന് പറയാം, കാരണം കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും മമ്മൂട്ടിക്ക് പകരം മലയാള സിനിമയിൽ മറ്റൊരു നടന്മാരും ഇല്ല എന്നത് തന്നെ ആണ് അതിന്റെ കാരണവും.

അടുത്തിടെയായി മമ്മൂട്ടിയുടേതായി പുറത്ത് വരുന്ന ചിത്രങ്ങൾ കണ്ടു യുവ ആരാധകർക്ക് വരെ അസൂയ തോന്നിക്കും വിധം ഉള്ളതാണ്. കാരണം പ്രായം വെറും സംഖ്യ മാത്രമാണെന്ന് ഓരോ ഫോട്ടോയിൽ കൂടിയും മമ്മൂട്ടി തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരത്തിൽ മമ്മൂട്ടിയുടെ ഒരു ചിത്രവും ഫാൻസ്‌ ഗ്രൂപ്പിൽ അതിനു വന്ന കമെന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിക്സഡ് കളർ ഫ്‌ളവർ ഷർട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. എന്റെ പൊന്നു മനുഷ്യ ഇക്ക മമ്മൂക്ക ഒരു പരുതി ഇല്ലേ എല്ലാത്തിനും, ഏതാ ഈ പയ്യൻ, എഴുപതു കാരനായ യുവാവ്.

സൺഗ്ലാസ് അതു മമ്മൂക്ക വെക്കണം വേറെ ലെവൽ, 70 വയസ്സിൽ ഏറ്റവും ചുള്ളൻ മമ്മൂക്ക തന്നെ, ചെറുപ്പക്കാരേ അപമാനിക്കുന്നതിൽ ഹരം കാണുന്ന സൈക്കോ മമ്മൂക്ക, എന്താ ജോര്ജെട്ടാ ഇവിടെ ചെറുപ്പക്കാർക്ക് പുരത്തിറങ്ങണ്ടെ ..ഇങ്ങള് ഈ ഫോട്ടോകളൊന്നും അപ്ലോഡ് ചെയ്യല്ലേ, അപമാനിച്ചു കഴിഞ്ഞെങ്കിൽ പൊയ്ക്കോട്ടെ ജോർജേട്ടാ, ഈ മനുഷ്യൻ ഇതെന്ത് ഭാവിച്ചാ, ഏത് ഡ്രസ്സ് ഇടുന്നു എന്നതിൽ അല്ല അത് ആര് ഇടുന്നു എന്നതിൽ ആണ് കാര്യം, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നത്.