ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കിക്കൊണ്ട് ഒരുക്കിയ ചിത്രം ആണ് നൻപകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിക്കിടയിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ ചർച്ച ആക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ദാസ് അഞ്ജലി എന്ന ആരാധകൻ ആണ് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളെ കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, മമ്മൂക്ക, ലിജോ ജോസ് ചിത്രം “നൻപകൽ നേരത്ത് മയക്കം” ഒരു തുടക്കം മാത്രം. “ഞാനും ലിജോയും രണ്ട് മൂന്ന് സിനിമകൾ ചർച്ച ചെയ്തിട്ടുണ്ട്. അതിൽ രണ്ടെണ്ണം എടുക്കാൻ ഇനിയും സമയമുണ്ട്. ബഡ്ജറ്റ് കുറഞ്ഞ സിനിമ ആദ്യം ചെയ്യാം എന്ന തീരുമാനത്തിൽ ആണ് “നൻ പകൽ നേരത്തു” ചെയ്തത്. മറ്റു സിനിമകൾ വലിയ ബഡ്ജറ്റ് സിനിമകളാണ്” എന്നുമാണ് പോസ്റ്റ്. നിരവധി കമെന്റുകളും ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.
ഇങ്ങേരെ വെച്ച് ബിഗ് ബഡ്ജറ്റ് എടുക്കാനോ ആര്, ബിഗ് ബഡ്ജറ്റ് ഒക്കെ ഇക്കയെക്കൊണ്ട് കൂട്ടിയാൽ കൂടുവോ 6-7 വർഷം ആയിട്ട് ബിഗ് ബഡ്ജറ്റ് ഒക്കെ അന്നൗൻസ് ചെയ്ത് കളിക്കുന്ന അല്ലാതെ ഒന്നും നടന്നു കാണുന്നില്ല, ഇതിൽ നിന്നും ലാഭം കിട്ടുകയാണെങ്കിൽ ബിഗ് ബഡ്‌ജറ്റ് ലിജോയെ വിശ്വാസം ഇല്ല ഇക്കാ യ്ക്ക്, ബ്ഡ്ജറ്റ് പ്രേക്ഷരേ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. പടം നന്നായാൽ മതി. അതാണ് നമുക്ക് മുഖ്യം. ലിജോ മമ്മൂക്ക കൂട്ടുക്കെട്ട് നിരാശപ്പെടുത്തില്ല എന്ന് വിശ്വാസമുണ്ട്.
ഇങ്ങേരായതുകൊണ്ട് ന്യായമായും സംശയിക്കാം. കുഞ്ഞാലി മരയ്ക്കാർ, അമീർ, ബിലാൽ അങ്ങനെ എത്രയെത്ര സിനിമകളാണ് അന്നൗൺസ്മെന്റിൽ ഒതുങ്ങിയത്, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഈ പോസ്റ്റിന് ആരാധകരിൽ നിന്ന് വരുന്നത്. സിനിമ ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.