ലാൽ ഇന്നത്തെ മോഹൻലാൽ ആയതിനെ പറ്റി മമ്മൂട്ടി പറയുന്നു

പലപ്പോഴും ആരാധകർക്കിടയിൽ ഒരു വലിയ തർക്കം ഉണ്ടാക്കുന്ന വിഷയം ആണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും ആരാധകർ തമ്മിൽ വലിയ വാക്ക് തർക്കങ്ങളും മത്സരങ്ങളും ആണ് പരസ്പ്പരം നടത്തുന്നത്. എന്നാൽ വ്യക്തി ജീവിതത്തിൽ മോഹൻലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കൾ ആണ് എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പരസ്പ്പരം ചെല്ലപ്പേരുകൾ ആണ്  വിളിക്കുന്നതും. ഇപ്പോൾ ഒരു അഭിമുഖത്തിൽ ലാലുമായി ആദ്യമായി അഭിനയിച്ചതിന്റെ കുറിച്ച് ഒക്കെ മനസ്സ് തുറക്കുകയാണ് താരം. മാമ്മൂട്ട്ടിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ആദ്യമായി ലാലിനെ കാണുന്നത് പടയോട്ടത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ്. ഞാൻ മോഹൻലാലിന്റെ അച്ഛൻ ആയാണ് സിനിമയിൽ അഭിനയിക്കുന്നത്. അന്ന് മുതൽ തന്നെ കുറച്ച് അഹങ്കാരവും ധിക്കാരവും ഒക്കെ എനിക്ക് കൂടെ ഉണ്ടായിരുന്നു. ആ സിനിമയിൽ എനിക്ക് ഒരു കഥാപാത്രവും ഇല്ലായിരുന്നു. രണ്ടാമത് എഴുതി ചേർത്തത് ആയിരുന്നു എന്റെ കഥാപാത്രം. സിബിയോട് ചോദിച്ചാൽ അത് അറിയാൻ പറ്റും.

ഞാൻ അവിടെ ചെന്നിട്ട് ഇതിന്റെ കഥ എന്താണ്, ഏതു റോളിൽ ആണ് ഞാൻ അഭിനയിക്കേണ്ടത്, കഥാപാത്രം ഏതാണ് എന്നൊക്കെ ഞാൻ ചോദിച്ചു. സത്യത്തിൽ ഇവർക്ക് അങ്ങനെ ഒരു കഥാപാത്രം ഇല്ല. അന്നൊക്കെ ദുശീലങ്ങൾ ഒക്കെ നമുക്ക് ഉണ്ടായിരുന്നു. ഞാൻ അവിടെ ചെല്ലുമ്പോൾ അവിടെ അപ്പച്ചൻ സാർ ഉണ്ട്, ഡയറക്ടർ ലിജോ ഉണ്ട്, പ്രിയദർശൻ സാർ ഉണ്ട്, ശങ്കർ, മോഹൻലാൽ, സിബി തുടങ്ങിയവരും അവിടെ അപ്പോൾ ഉണ്ടായിരുന്നു. അന്നത്തെ നമ്മുടെ വിവരക്കേടോ അതികപ്രസംഗത്തരവും ഒക്കെ ആകാം, ഞാൻ അവിടെ ചെന്നപ്പോൾ ഇവരുടെ അടുത്ത് ഒരു കട്ടിൽ ഉണ്ടായിരുന്നു. ഞാൻ അതിൽ കയറി നീണ്ടു നിവർന്ന് അങ്ങ് കിടന്നു. എന്നിട് പറഞ്ഞു കഥ പറയൂ എന്ന്. ആ കഥാപാത്രം ചെയ്യാൻ ലോകത്ത് ഒരാളെയും കിട്ടാതെ ഞാൻ എന്തോ മെർലിൻ മാൻഡ്രോ ആണെന്ന തരത്തിൽ എന്നെ വിളിപ്പിച്ച ഭാവത്തിൽ ആയിരുന്നു ഞാൻ. അന്ന് ലാൽ ഒക്കെ വളരെ ഭവ്യതയോട് കൂടിയാണ് അവരോട് സംസാരിക്കുന്നതും അവിടെ നിൽക്കുന്നതും.

അവിടെ വെച്ചാണ് ഞാനും ലാലും പരിചയപ്പെടുന്നത്. ലാൽ ആദ്യമൊക്കെ വില്ലൻ വേഷങ്ങൾ ആണ് ചെയ്തത്. അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ സൗഹൃദം. ഒരുമിച്ചുള്ള ഞങ്ങളുടെ വളർച്ചയും ഒക്കെ അതിനു സഹായിച്ചു. പല ചിത്രങ്ങളിലും ഞാൻ മോഹൻലാലിനെ റെക്കമന്റ ചെയ്തിട്ടുണ്ട്. അൻപതോളം ചിത്രങ്ങളിൽ ആണ് ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചത്. അന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞിരുന്നു, അടൂർ ഭാസിക്ക് തിക്കുറിശിയിൽ ഉണ്ടായ മകൻ ആണ് മോഹൻലാൽ എന്നൊക്കെ. അതൊക്കെ അന്ന് ഞാൻ തമാശയ്ക്ക് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്നും മമ്മൂട്ടി പറഞ്ഞു.