ജോൺ പോളിന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് മാളൂട്ടി. ജയറാം, ഉർവശി, ബേബി ശ്യാമിലി, കെ പി എ സി ലളിത, നെടുമുടി വേണു, ദേവൻ, പ്രിയ തുടങ്ങി നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ബേബി ശ്യാമിലിയുടെ അഭിനയം പ്രത്യേകം പ്രശംസ നേടുകയും ചെയ്തിരുന്നു. കുടുംബ പ്രേഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ മുൻ പന്തിയിൽ തന്നെയാണ് ചിത്രത്തിന്റെ സ്ഥാനം.
ചിത്രവും ചിത്രത്തിലെ ഗാനങ്ങളും എല്ലാം ആരാധകരുടെ ഇടയിൽ വലിയ ഹിറ്റ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ആരാധകരുടെ ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിനി ഫൈൽ ഗ്രൂപ്പിൽ ജിൽ ജോയ് എന്ന ആരാധകൻ ആണ് ചിത്രത്തിൽ അഭിനയിച്ച ഒരു ബാലതാരത്തിനെ കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ബേബി ശാമിലിയുടെ കുട്ടിക്കാലം അഭിനയിച്ച കുഞ്ഞു ആരാണെന്നുള്ള ചോദ്യം ഉയർന്നിരുന്നു.
ഈ കുഞ്ഞിനെ കുറിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, കാത്തിരിപ്പിന് വിരാമം! മാളൂട്ടിയിലെ ജയറാമിന്റെ കൈയ്യിലുള്ള കുട്ടി ആരാണെന്ന് കിട്ടി. ആ കുട്ടി തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഗായിക അഭയ ഹിരൺമയി ആണ് ആ കുട്ടി. അഭയയുടെ പിക്ക് കമന്റ് ബോക്സിൽ എന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇതോടെ പഴയകാല സിനിമകളിലെ ബാലതാരങ്ങളെ കണ്ടെത്തുന്ന ട്രെൻഡ് കുറച്ച് കൂടി ശക്തിപ്പെട്ടിരിക്കുകയാണ്.
ഇന്ന് മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തെ സജീവ സാന്നിധ്യം ആണ് അഭയ ഹിരണ്മയി. നിരവധി ഗാനങ്ങൾ ആണ് താരം ഇതിനോടകം തന്നെ ആലപിച്ചത്. ഗായിക മാത്രമല്ല, താൻ മികച്ച ഒരു മോഡൽ കൂടി ആണെന്ന് അഭയ പല തവണ പ്രേക്ഷകർക്ക് മുന്നിൽ തെളിയിച്ചിട്ടുണ്ട്. നിരവധി നല്ല ഗാനങ്ങൾ ആണ് അഭയ ഇതിനോടകം ആരാധകർക്ക് സമ്മാനിച്ചത്.