താരരാജാവിൻ്റെയും രാജകുമാരൻ്റെയും കൂടെ അമ്മ രാജ്ഞി, മല്ലിക പങ്കുവെച്ച ചിത്രം

പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രങ്ങൾ ഒക്കെയും മികച്ചതാരിക്കും എന്ന പ്രതീക്ഷ ഓരോ സിനിമ പ്രേമികൾക്കും ഉണ്ട്. അത്തരത്തിൽ ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ആണ് ബ്രോ ഡാഡി. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള വാർത്തകൾ എല്ലാം ആരാധകർക്കിടയിൽ വലിയ ചർച്ച ആകാറുണ്ട്. അടുത്തിടെ ചിത്രത്തിനെ കുറിച്ച് ജഗദീഷ് പറഞ്ഞ കാര്യങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷൻ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മല്ലിക സുകുമാരൻ പങ്കുവെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്.

മകൻ പ്രിത്വിരാജിനും മോഹൻലാലിനും ഒപ്പം നിൽക്കുന്ന ഒരു ചിത്രം ആണ് മല്ലിക സുകുമാരൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കുറുപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്രോ ഡാഡിയിൽ നിന്നുള്ള ചിത്രമാണിത്. എനിക്ക് ഇത് വരെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വിലയേറിയ ഓണ സമ്മാനങ്ങളിൽ ഒന്നാണ് ഈ അവസരം. ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ ഒരു ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ ലാലു, മോഹൻ ലാൽ, എന്റെ സഹോദരൻ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഒരു സിനിമ, എന്റെ സ്വന്തം ദാദു (പൃഥ്വിരാജ്) സംവിധാനം ചെയ്യുന്ന ചിത്രം, ഇതിൽ കൂടുതൽ ഭാഗ്യങ്ങൾ ഒന്നും ഇനി അഭിനയ ജീവിതത്തിൽ ഉണ്ടാകാനില്ല എന്നുമാണ് മല്ലിക കുറിച്ചത്. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. താരരാജാവിൻ്റെയും രാജകുമാരൻ്റെയും കൂടെ അമ്മ രാജ്ഞി, ഇന്ദ്രേട്ടൻ കൂടി വേണമായിരുന്നു, ചിത്രത്തിനായി ഞങ്ങൾകാത്തിരിക്കുകയാണ് , സന്തോഷം പകരുന്ന പോസ്റ്റ്‌ മല്ലികേച്ചി തുടങ്ങി നിരവധി കമെന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്.

ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ ഹൈദരാബാദിൽ നടന്ന കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.  ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ തുടങ്ങിയവർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോൾ. ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയുമെന്നും നല്ല ഒരു തിയേറ്റർ എക്സ്പീരിയൻ കിട്ടുമെന്നുമുള്ള പ്രതീക്ഷ ആരാധകർക്ക് ഉണ്ട്.