പ്രിത്വിരാജിന്റെ നൂല്കെട്ട് ചടങ്ങിനിടാൻ വേണ്ടി ഒരു പുതിയ സാരി കിട്ടിയാൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു

ഏത് ഒരു അഭിമുഖത്തിലും ഇപ്പോഴും തന്റെ ഭർത്താവ് സുകുമാരനെ കുറിച്ച് മല്ലിക സുകുമാരൻ പറയാത്തത് ചുരുക്കമാണ്. ഒരുപക്ഷെ സുകുമാരന്റെ പേര് പറയാത്ത ഒരു അഭിമുഖം പോലും മല്ലിക സുകുമാരന്റേത് ആയി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോൾ അത്തരത്തിൽ ഒരു അഭിമുഖത്തിൽ തന്റെ ഇളയ മകൻ പ്രിത്വിരാജിന്റെ ഇരുപത്ത്കെട്ടിനോട് അനുബന്ധിച്ച് തനിക് മറക്കാനാകാത്ത ഒരു സംഭവം അഭിമുഖത്തിൽ പറയുകയാണ് മല്ലിക സുകുമാരൻ. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, തികച്ചും വ്യത്യസ്തമായ സ്വഭാവക്കാരാണ് ആണ് സുകുമാരേട്ടൻ. എനിക്കും മക്കൾക്കും ഒക്കെ ഇഷ്ട്ടം ഉള്ളത് വാങ്ങിക്കാനുള്ള അനുവാദം ഞങ്ങൾക്ക് തന്നിട്ടുണ്ട്. ഞങ്ങൾക്ക് ഡ്രസ്സ് ഒക്കെ വേണമെന്ന് പറയുമ്പോൾ ഇതൊക്കെ എന്നോട് ചോദിക്കുന്നത് എന്തിനാണ്, അങ്ങ് വാങ്ങിച്ചാൽ പോരായോ ആവിശ്യത്തിന് എന്നൊക്കെ ചോദിക്കും. എന്നാൽ ഒരിക്കൽ പോലും ഞങ്ങൾക്കൊപ്പം ഡ്രസ്സ് എടുക്കാൻ വരുകയോ ഡ്രസ്സ്  വാങ്ങിക്കൊണ്ട് തരുകയോ ചെയ്തിട്ടില്ല.

അതും പോരാഞ്ഞു പ്രിത്വിരാജിനെ ഞാൻ പ്രസവിച്ച സമയം. ആ സമയത്ത് ഞാൻ നാട്ടിലും സുകുമാരേട്ടനെ മദ്രാസിൽ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനും ആണ്. ആ സമയത്ത് പുള്ളിക്കൊപ്പം ഞങ്ങളുടെ ബന്ധു കൂടി ആയ സത്യനും ഉണ്ടായിരുന്നു. നൂലുകെട്ട് സമയം ആയപ്പോൾ എനിക്ക് ഒരു പുതിയ സാരി അന്ന് ഉടുക്കാൻ വേണമെന്ന് ഉണ്ടായിരുന്നു. എന്നാൽ എനിക്ക് പോയി വാങ്ങിക്കാണും പറ്റില്ല. അങ്ങനെ ഞാൻ ഈ കാര്യം സത്യനോട് പറഞ്ഞു. സത്യൻ പറഞ്ഞു ചേച്ചി വിഷമിക്കണ്ട സാരി നമുക്ക് തന്നെ വാങ്ങിക്കാം എന്ന്. അങ്ങനെ സത്യൻ ഈ കാര്യം സുകുമാരൻ ചേട്ടനോട് പറഞ്ഞു. എന്നാൽ ഒന്നിനോടും അലിവോടെ സംസാരിക്കുന്ന പ്രകൃതം ആയിരുന്നില്ല സുകുമാരേട്ടന്റേത്. പുതിയ സാരിയൊക്കെ ഉടുത്ത് അവൾ എവിടെ പോകുന്നു എന്നാണ് സത്യനോട് ചേട്ടൻ തിരിച്ച് ചോദിച്ചത്. അങ്ങനെ എന്തക്കയോ ഇരുവരും സംസാരിച്ചിട്ട്, കുറച്ച് കഴിഞ്ഞു സത്യാ, വാ വണ്ടിയിൽ കയറു, നമുക്ക് ഒരിടം വരെ പോകാം എന്ന് കർക്കശ്യത്തോടെ പറഞ്ഞു.

അങ്ങനെ ഇരുവരും കൂടി ഒരു  തുണിക്കടയിൽ കയറി അവിടെ നിന്ന് ഒരു അഞ്ചോ ആരോ പട്ടുസാരി അവരെ കൊണ്ട് എടുത്ത് ഇടീപ്പിച്ചു, എന്നിട്ട് അതിൽ നിന്നും രണ്ടെണ്ണം എടുത്തിട്ട് പറഞ്ഞു, ദേ, ഇത് രണ്ടും മതി, പാക്ക് ചെയ്തേക്ക് എന്ന്. തിരികെ വീട്ടിൽ വന്നിട്ട് സത്യൻ എന്നെ വിളിച്ചു പറഞ്ഞു ചേച്ചി കാര്യങ്ങൾ ഇത് പോലെ ആണ്, ഒരു അത്ഭുതം നടന്നു എന്ന്. സത്യത്തിൽ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിറ്റേന്ന് ബാഗ് ഒക്കെ പാക്ക് ചെയ്തു സുകുമാരേട്ടൻ നൂലുകെട്ടിന് വേണ്ടി വീട്ടിൽ വന്നു. നൂലുകെട്ടിന്റെ തലേദിവസം ആണ് പുള്ളി വന്നത്. എന്നിട്ട് എന്നോട് പറഞ്ഞു ആ ബാഗിൽ എന്തോ ഇരിപ്പുണ്ട് നോക്കാൻ, എനിക്കറിയാം അതിൽ എനിക്കുള്ള സാരി ആണെന്ന്. എന്നിട്ടും ഒന്നും അറിയാത്ത പോലെ ഞാൻ എന്താണ് എന്ന് തിരക്കി. അത് നോക്കുമ്പോൾ കണ്ടാൽ പോരെ എന്ന് ദേക്ഷ്യത്തോടെ പറഞ്ഞു.

അങ്ങനെ ഞാൻ ബാഗ് തുറന്ന് നോക്കിയപ്പോൾ അതിൽ നല്ല രണ്ടു പട്ടുസാരി. അയ്യോ ഇത് നല്ല രസമുണ്ട് എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ പുള്ളി നീരസത്തോടെ നോക്കി. അല്ലാതെ സ്നേഹത്തോടെ കൊഞ്ചാനും സംസാരിക്കാനും ഒന്നും പുള്ളിയെ കിട്ടിലായിരുന്നു. ഒരിക്കൽ പോലും എന്നെ മോളെ, ചക്കരെ എന്നൊന്നും വിളിച്ച് സംസാരിച്ചിട്ടില്ല അദ്ദേഹം. എങ്കിൽ പോലും ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്നേഹവും സംരക്ഷണവും തരുന്ന ഭർത്താവിരുന്നു സുകുവേട്ടൻ എന്നും മല്ലിക പറഞ്ഞു.