ദിലീപ് അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല

മലയാളി പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരൻ, മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മരുമക്കളായ പൂർണിമ, സുപ്രിയ, പേരക്കുട്ടികളായ പ്രാർത്ഥന, നക്ഷത്ര, അല്ലി എന്നിവർക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്  മല്ലിക, ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് ഈ അമ്മ ഇഷ്ടപ്പെടുന്നത്. അത് തന്നെ മല്ലികയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകം കൂടിയാണ്.

എന്ത് കാര്യത്തിലും തന്റേതായ അഭിപ്രായത്തിലും നിലപാടിലും ഉറച്ച് നിൽക്കുന്ന വ്യക്തി കൂടിയാണ് മല്ലിക സുഖുമാരൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ മല്ലിക ദിലീപിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. തന്റെ മകനായ പ്രിത്വിരാജിനെ സിനിമയിൽ നിന്നും പുറത്താക്കാൻ പലരും ശ്രമിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തനിക് ഉറപ്പുണ്ട് എന്നാണ് മല്ലിക പറയുന്നത്. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, കുറച്ച് നാളുകൾക്ക് മുൻപ് ഒന്ന് രണ്ടു പേര് പ്രിത്വി രാജിനെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായ കാര്യം ആണ്. എന്നാൽ അന്നും ഇന്നും ഈ വിഷയത്തിൽ ഒരു ആവിശ്യവും ഇല്ലാതെ മറ്റു ചിലർ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ കരുതിയത് ഇത്തരം ഗോസിപ്പുകൾ സാധാരണ വാർത്തകൾ പോലെ പെട്ടന്ന് അങ്ങ് വന്നു പോയി തണുക്കുമെന്നാണ്. എന്നാൽ വർഷങ്ങൾക്ക് ഇപ്പുറം ഇന്നും പലപ്പോഴും ഈ വിഷയത്തിൽ ദിലീപിന്റെ പേര് വലിച്ചിടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

രാജുവിന്റെ ‘അമ്മ എന്ന നിലയിൽ ഞാൻ പറയുകയാണെങ്കിൽ ഒരിക്കലും ദിലീപ് അങ്ങനെ പരസ്യമായി ചെയ്തിട്ടില്ല എന്ന് എനിക്ക് നന്നായി അറിയാം. ഇനി അഥവാ രഹസ്യമായി ചെയ്തിട്ടുണ്ടെങ്കിൽ അത് ദിലീപ് മാത്രമല്ല പലരും ചെയ്തുകാണുമല്ലോ എന്നുമാണ് മല്ലിക ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.