രണ്ടു മക്കളും അവര്ക്കിഷ്ട്ടപെട്ട ആളെ അവർ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു

മലയാളി പ്രേഷകരുടെ ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുകുമാരന്റേത്. ഭാര്യ മല്ലിക സുകുമാരൻ, മക്കൾ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മരുമക്കളായ പൂർണിമ, സുപ്രിയ, പേരക്കുട്ടികളായ പ്രാർത്ഥന, നക്ഷത്ര, അല്ലി എന്നിവർക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളസിനിമാലോകത്തെ തിളക്കമുള്ള താരങ്ങളും കുടുംബസ്ഥരുമൊക്കെയായി കഴിഞ്ഞിട്ടും മക്കളെ ആശ്രയിക്കാതെ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്  മല്ലിക, ഭർത്താവ് തനിക്കായി സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മല്ലിക സുകുമാരൻ ഏറെ നാളായി താമസം. ഇപ്പോൾ കൊച്ചിയിലെ സ്വന്തം ഫ്ളാറ്റിലാണ് താമസം. മല്ലികയുടെ കൊച്ചിയിലെ ഫ്ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുള്ള കരകളിലായി മക്കളുമുണ്ട്. എന്നിരുന്നാലും മക്കളുടെ വീടുകളിലേക്ക് ഇടയ്ക്ക് അതിഥിയായി പോവാനാണ് ഈ അമ്മ ഇഷ്ടപ്പെടുന്നത്. അത് തന്നെ മല്ലികയെ വ്യത്യസ്തയാക്കുന്ന ഒരു ഘടകം കൂടിയാണ്.

ഇന്ദ്രജിത്തിനെയും പ്രിത്വിരാജിനെയും മാത്രമല്ല, ഇവരുടെ ഭാര്യമാർ ആയ പൂർണിമയെയും സുപ്രിയയെയും സ്വന്തം മക്കളെ പോലെയാണ് മല്ലിക കാണുന്നത്. ഇവർക്ക് തിരിച്ചും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ തന്റെ മരുമക്കളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മല്ലിക. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, എന്റെ രണ്ടു മരുമക്കളും മിടുക്കർ ആണ്. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് കഴിയുകയല്ല അവർ. രണ്ടു പേരും ഒരേ സമയം ഒന്നിലധികം ജോലികളിൽ ഏർപ്പെടുന്നവർ ആണ്. ഇന്ദ്രജിത്തിനെ എങ്ങനെ മാനേജ് ചെയ്യണമെന്നും  അവന്റെ ദൗർബല്യങ്ങൾ എന്തൊക്കെയാണെന്നും പൂർണിമയ്ക്ക് നന്നായി അറിയാം. അതനുസരിച്ച് ആണ് പൂർണിമ നിൽക്കുന്നത്.  രണ്ടു മുതിർന്ന പെൺകുട്ടികളുടെ കാര്യങ്ങളും നോക്കുന്നതിനോടൊപ്പം ആണ് അവൾ ബൊട്ടീക്കിന്റെ കാര്യങ്ങളും ഒരേ സമയത്ത് മാനേജ് ചെയ്തു കൊണ്ടുപോകുന്നത്.

അത് പോലെ തന്നെയാണ് സുപ്രിയയും. ഞാൻ എനിക്ക് ഇഷ്ട്ടപെട്ട പെൺകുട്ടിയെ വിവാഹം ചെയ്താൽ എങ്ങനെ ഉണ്ടാകും എന്ന് ഒരിക്കൽ പ്രിത്വി എന്നോട് ചോദിച്ചു. അപ്പോൾ നിന്റെ  എന്താണ് എന്നാണ് ഞാൻ  തിരിച്ച് ചോദിച്ചത്. മക്കളോട് ഒരു കാര്യങ്ങളിലും വളരെ സീരിയസ് ആയി സംസാരിക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരാൾ ആണ് ഞാൻ. അതിനു ശേഷം ആണ് ഞാൻ സുപ്രിയയെ കാണുന്നത്. സുപ്രിയ വളരെ മിടുക്കി ആണ്. രാജുവിനെ ഇത്രയധികം മനസ്സിലാക്കി വേണ്ട സപ്പോർട്ടും നൽകി കൂടെ നില്ക്കാൻ ഒരു പക്ഷെ ഞാൻ കണ്ടെത്തുന്ന ഒരു കുട്ടിക്ക് കഴിഞ്ഞെന്നു വരില്ല. മരുമക്കളെ തിരഞ്ഞെടുത്തപ്പോൾ ഒരിക്കലും ഞാൻ സൗന്ദര്യം നോക്കിയിട്ടില്ല.  മക്കളെ അവർ എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട് എന്ന്  മാത്രമാണ് നോക്കിയത്.